ഷാരൂഖ് ഖാൻ, ദീപിക പദുക്കോൺ, ജോൺ എബ്രഹാം എന്നിവർ അഭിനയിച്ച ‘പത്താൻ’, ഒരു റോ ഏജന്റ് മാരകമായ ആക്രമണത്തിൽ നിന്ന് ഇന്ത്യയെ രക്ഷിക്കാൻ നടത്തുന്ന ശ്രമങ്ങളെ ചുറ്റിപ്പറ്റിയാണ്. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രം ലോകമെമ്പാടുമായി 1,046 കോടിയും ഇന്ത്യയിൽ 500 കോടിയും പിന്നിട്ടു.
Also read: Pathaan | അടിച്ചു മോനെ! 1000 കോടി ക്ലബ്ബിൽ ഷാരൂഖ് ഖാന്റെ ‘പത്താൻ’
ഡിലീറ്റ് ചെയ്ത ദൃശ്യങ്ങളിലൊന്നിൽ ‘പത്താനെ’ റഷ്യക്കാർ നിഷ്കരുണം ഉപദ്രവിക്കുന്നതാണ്. സൽമാൻ ഖാന്റെ കഥാപാത്രമായ ടൈഗർ 3 രക്ഷപ്പെടുത്തിയ ശേഷം റോ ഓഫീസിലേക്കുള്ള അദ്ദേഹത്തിന്റെ ഗംഭീര തിരിച്ചുവരവാണ് മറ്റൊരു ദൃശ്യം. മറ്റൊരു രംഗത്തിൽ ദീപികയുടെ റുബായി ജിമ്മിനെ (ജോൺ എബ്രഹാം) ചോദ്യം ചെയ്യുന്നതും, ഡിംപിൾ കപാഡിയയുടെ ഫ്ലൈറ്റ് രംഗവുമാണ്. ചിത്രത്തിൽ നിന്ന് ഒഴിവാക്കിയ ചില ഡയലോഗുകളുമുണ്ട്. ഷാരൂഖ് ഖാന്റെ അത്തരത്തിലുള്ള ഒരു ഡയലോഗും ഇതിന്റെ ഭാഗമാണ്.
advertisement
പ്രൈം വീഡിയോയിൽ ‘പത്താൻ’ കണ്ടതിന് ശേഷം, ഡിലീറ്റ് ചെയ്ത രംഗങ്ങളും സംഭാഷണങ്ങളും ബിഗ് സ്‌ക്രീനിൽ അനുഭവിക്കാൻ കഴിയാത്തതിൽ ആരാധകർ സോഷ്യൽ മീഡിയയിൽ നിരാശ പ്രകടിപ്പിച്ചു.
