ജവാനിലെ രണ്ടാമത്തെ ഗാനം ‘ചലോന’യുടെ ടീസർ ഷാരൂഖ് ഖാൻ ട്വിറ്ററിൽ പങ്കുവെച്ചു. എസ്ആർകെ വീണ്ടും സ്‌ക്രീനിൽ പ്രണയിക്കുന്നത് കാണാൻ ആരാധകർ കാത്തിരിക്കുകയാണ്, അതും തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാരയോടൊപ്പം. ഓഗസ്റ്റ് 14-ന് ചലോന എന്ന് തുടങ്ങുന്ന ഗാനം പുറത്തെത്തും.
കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ ജവാനിലെ ആദ്യ ഗാനം സിന്ദാ ബന്ത, യൂട്യൂബിൽ ഏറ്റവും അധികം ആളുകൾ കണ്ട ഹിറ്റ് ഗാനം ആണ്. ചിത്രത്തിലെ തന്റെ പ്രിയപ്പെട്ട ഗാനം ചാലോന ആണെന്ന് കഴിഞ്ഞ ദിവസം ഷാരൂഖ് ട്വിറ്ററിൽ പങ്കു വെച്ചിരുന്നു. മൂന്ന് ഭാഷകളിലായി പുറത്തിറങ്ങുന്ന ഗാനത്തിന്റെ തമിഴ് പതിപ്പ് പ്രിയ മാലിക്കിനൊപ്പം ചേർന്നു പാടിയിരിക്കുന്നത് ചിത്രത്തിന്റെ കമ്പോസർ അനിരുദ്ധ് തന്നെയാണ്. അർജിത് സിംഗും ശില്പ റാവുവുമാണ് ഹിന്ദി വേർഷൻ പാടിയിരിക്കുന്നത്. തെലുങ്കു വേർഷൻ പാടിയിരിക്കുന്നത് ആദിത്യ RK യും പ്രിയ മാലിയും ചേർന്നാണ്.
റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ് അവതരിപ്പിക്കുന്ന ജവാൻ, ആറ്റ്‌ലി സംവിധാനം ചെയ്തു, ഗൗരി ഖാൻ നിർമ്മിച്ച്, ഗൗരവ് വർമ്മ സഹനിർമ്മാണം നിർവഹിക്കുന്നു.ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ 2023 സെപ്റ്റംബർ 7 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും.
Summary: Teaser for the next song from Shah Rukh Khan movie Jawan got released. The song is expected to release on August 14. First song Zinda Banda has ammased millions of views on Youtube, becoming the most watched song on the platform. ‘ Love will find a way to your heart….Chaleya Teri Aur…. #Chaleya, #Hayyoda and #Chalona Song Out Tomorrow! #Jawan releasing worldwide on 7th September 2023, in Hindi, Tamil & Telugu,’ Shah Rukh captioned the tweet