TRENDING:

'വീട്ടിൽ നിന്നൊരു ഹൊറർ സിനിമ നിർമ്മിക്കൂ'; യുവ സംവിധായകർക്ക് കിങ് ഖാന്റെ വെല്ലുവിളി

Last Updated:

മേയ് 18-ാണ് എന്‍ട്രികള്‍ അയക്കേണ്ട അവസാന തീയതി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ലോക്ക്ഡൗണ്‍ കാലത്ത് യുവ സംവിധായകര്‍ക്കായി ഒരു വെല്ലുവിളി. വീട്ടില്‍ നിന്ന് തന്നെ ഒരു ഹൊറര്‍ സിനിമ നിര്‍മിക്കണം. വെല്ലുവിളി നടത്തിയിരിക്കുന്നത് ചില്ലറക്കാരനൊന്നുമല്ല. ബോളിവുഡ് താരം സാക്ഷാൽ ഷാരൂഖ് ഖാൻ.
advertisement

നിബന്ധനകളടക്കമുള്ള മത്സരത്തിന്റെ പോസ്റ്റർ താരം ഇൻസ്റ്റഗ്രാം വഴി പങ്കുവെച്ചിട്ടുണ്ട്. 'ഈ സമയം നമ്മള്‍ എല്ലാവരും വീട്ടില്‍ ക്വാറന്റീന്‍ ചെയ്യുന്നത് കൊണ്ട് ഒത്തിരി സമയം നമ്മുടെ പക്കലുണ്ടാവും. കുറച്ച് ക്രിയാത്മകമായി ചിന്തിക്കാം, രസകരമായ മത്സരമാണ്, ആര്‍ക്കും പരീക്ഷിക്കാം' എന്ന അടിക്കുറിപ്പോടെയാണ് ഷാരൂഖ് മത്സരത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്.

TRENDING:മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ മലയാളികളെ നാട്ടിലെത്തിക്കാൻ എല്ലാ സഹായവും വാഗ്ദാനം ചെയ്തു: കെ. സുരേന്ദ്രൻ [NEWS]Covid 19 in Kerala | സംസ്ഥാനത്ത് ഇന്ന് ഏഴുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; നാലുപേർക്ക് നെഗറ്റീവ്

advertisement

[NEWS]പ്രായപൂർത്തിയാകാത്തവർക്ക് വാട്സ്ആപ്പ് വഴി ലഹരി വിൽപ്പന; യുവതി അറസ്റ്റിൽ

[PHOTO]

മേയ് 18-ാണ് എന്‍ട്രികള്‍ അയക്കേണ്ട അവസാന തീയതി. ഷാരൂഖിന്റെ റെഡ് ചില്ലീസ് എന്റര്‍ടെയിന്‍മെന്റ്‌സ് നിര്‍മിച്ച വെബ് സീരിസ് ബേതാളിന്റെ പ്രോമോഷന്റെ ഭാഗമായിട്ടാണ് മത്സരം ഒരുക്കിയിരിക്കുന്നത്.

വിജയിയെ തീരുമാനിക്കുന്നത് ബേതാള്‍ താരങ്ങളായ വിനീത് കുമാറും ആഹാനയും സംവിധായകന്‍ പാട്രിക് ഗ്രഹാമും നിര്‍മാതാവ് ഗൗരവ് വര്‍മയും ചേര്‍ന്നായിരിക്കും. മത്സരത്തിലെ ആദ്യ മൂന്ന് വിജയികള്‍ക്ക് ഷാരൂഖിനും ബേതാള്‍ ടീമിനും ഒപ്പം വീഡിയോ കോളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
'വീട്ടിൽ നിന്നൊരു ഹൊറർ സിനിമ നിർമ്മിക്കൂ'; യുവ സംവിധായകർക്ക് കിങ് ഖാന്റെ വെല്ലുവിളി
Open in App
Home
Video
Impact Shorts
Web Stories