ന്യൂഡൽഹി: പ്രായപൂർത്തിയാകാത്തവർക്ക് വാട്സ് ആപ്പ് വഴി ലഹരി വിറ്റ സംഭവത്തിൽ യുവതി അറസ്റ്റിൽ. ഡൽഹിയിലെ മുഖർജീ നഗർ പൊലീസ് സ്റ്റേഷനു കീഴിലുള്ള രാജൗരി ഗാർഡന്ൻ സ്വദേശിയായ 45കാരിയാണ് അറസ്റ്റിലായത്.
2/ 5
വാട്സ്ആപ്പ് വഴി ലഹരി വിൽപ്പന നടത്തി പേടിഎം വഴി പണം ഈടാക്കുകയായിരുന്നു. സമ്പന്ന വീട്ടിൽ നിന്നുള്ള കുട്ടികൾക്കാണ് ഇവർ ഇത്തരത്തിൽ ലഹരി വിൽപ്പന നടത്തിയത്.
3/ 5
ലഹരി വിൽക്കുന്നതിനായി എത്തിയപ്പോഴാണ് ഇവർ അറസ്റ്റിലായത്. ഇവരെ 14 ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. ലഹരി വിൽപ്പനയ്ക്കായി ഇവർ ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയിട്ടുണ്ട്. ഗ്രൂപ്പിലെ മിക്കവാറും അംഗങ്ങളും സമ്പന്ന വീട്ടിൽ നിന്നുള്ള പ്രായപൂർത്തിയാകാത്തവരാണ്.
4/ 5
ഇ-സിഗരറ്റ് ഉൾപ്പെടെയുള്ള ലഹരി പദാർഥങ്ങളാണ് ഇവർ വിൽപ്പന നടത്തിയിരുന്നത്. ലോക്ക് ഡൗണിനിടെ ഇതാദ്യമായാണ് ഇത്തരത്തിലൊരു കേസ് എന്ന് പൊലീസ് പറഞ്ഞു.
5/ 5
കയറ്റുമതി- ഇറക്കു മതി വ്യവസായിയാണ് യുവതിയുടെ ഭർത്താവ്. വാട്സ്ആപ്പ് ഗ്രൂപ്പിലെ അംഗങ്ങളെയും ചോദ്യം ചെയ്തതായി പൊലീസ് പറഞ്ഞു.