പുതുമയുള്ള ഒരു പ്രമേയമാണ് ദീപു കരുണാകരൻ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത് എന്ന് അണിയറപ്രവർത്തകർ. വ്യത്യസ്ഥമായ രണ്ടു ലൊക്കേഷനുകളിലായിട്ടാണ് ചിത്രീകരണം പൂർത്തിയാകുന്നത്. മൂന്നാറും തിരുവനന്തപുരവുമാണ് ലൊക്കേഷനുകൾ.
ഇന്ദ്രജിത്ത് സുകുമാരനാണ് ചിത്രത്തിലെ നായകൻ. ബൈജു സന്തോഷ്, ബിജു പപ്പൻ, സീമ, ലയാ സിംസൺ തുടങ്ങിയവരും ഏതാനും പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.
advertisement
അർജുൻ പി. സത്യൻ്റെതാണ് തിരക്കഥ. സംഗീതം – മനു രമേശ്, ഛായാഗ്രഹണം – പ്രദീപ് നായർ, എഡിറ്റിംഗ് – സോബിൻ കെ. സോമൻ, കലാസംവിധാനം -സാബുറാം, കോസ്റ്റിയൂം ഡിസൈൻ – ബ്യൂസി ബേബി ജോൺ, ക്രിയേറ്റീവ് ഡയറക്ടർ – ശരത്ത് വിനായക്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – സാംജി എം. ആൻ്റണി, അസ്സോസ്സിയേറ്റ് ഡയറക്ടർ -ശ്രീരാജ് രാജശേഖരൻ, ഫിനാൻസ് കൺട്രോളർ- സന്തോഷ് ബാലരാമപുരം, പ്രൊഡക്ഷൻ മാനേജർ – കുര്യൻ ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ- മുരുകൻ എസ്., പി.ആർ.ഒ.- വാഴൂർ ജോസ്, സ്റ്റിൽസ് – അജി മസ്ക്കറ്റ്.
Summary: Shooting of Anaswara Rajan movie ‘Njan Kandathaa Saare’ begins in Munnar. Indrajith Sukumaran is the male lead. Deepu Karunakaran is directing