TRENDING:

Samara | കെ.കെയെ കേൾക്കാം, ഒരിക്കൽക്കൂടി; 'സമാറ'യിലെ ഗാനം പുറത്ത്

Last Updated:

കെ.കെയുടെ അസാന്നിധ്യത്തിലും അദ്ദേഹത്തിന്റെ നിറസാന്നിധ്യമായി മാറുകയാണ് ഈ ഗാനം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
റഹ്മാൻ നായകനായി എത്തുന്ന ‘സമാറ’ (Samara) എന്ന ചിത്രത്തിനു വേണ്ടി പ്രശസ്ത ഗായകൻ കെ.കെ. (Singer KK) പാടിയ ഗാനം പുറത്തിറങ്ങി. കെ.കെയുടെ അസാന്നിധ്യത്തിലും അദ്ദേഹത്തിന്റെ നിറസാന്നിധ്യമായി മാറുകയാണ് ഈ ഗാനം. ലോകമെമ്പാടുമുള്ള സംഗീതപ്രേമികളുടെ പ്രിയങ്കരനായ കെകെയ്ക്ക് മലയാളിയുടെ ആദരമായി മാറുകയാണ് ‘സമാറ’ യിലെ ‘ദില്‍ബറോ’ എന്ന ഗാനം.
സമാറ, കെ.കെ.
സമാറ, കെ.കെ.
advertisement

പുറത്തിറങ്ങി നിമിഷങ്ങൾക്കുള്ളിൽ തന്നെ ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കെകെ അവസാനമായി പാടിയത് “സമാറ”യ്ക്ക് വേണ്ടിയായിരുന്നു. പുതുമുഖ സംവിധായകൻ ചാൾസ് ജോസഫ് രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത് നവാഗതനായ ദീപക് വാര്യരാണ്. ‘ദിൽബറോ’ എന്നു തുടങ്ങുന്ന മനോഹര ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് ഷെയ്ഖ് തബ്റൈസ് യൂസഫ് ബെയ്ഗ്, ശരത് നാഥ്, മഗുവി എന്നിവർ ചേർന്നാണ്.

മലയാളത്തിൽ ഒരിക്കൽ കൂടി പാടാൻ ആഗ്രഹിച്ച കെ കെ യെ തേടിയെത്തിയത് ഭൂരിഭാഗവും കാശ്മീരിൽ ചിത്രീകരിച്ചെതിനാൽ തന്നെ ‘സമാറ’യിലെ ഹിന്ദി ഗാനമായിരുന്നു. ഒരിക്കൽ കൂടി മലയാളത്തിൽ പാടണമെന്നും മലയാളിയായ താൻ അതിനായാണ് കാത്തിരിക്കുന്നത് എന്നും അടുത്ത തവണ മലയാളത്തിലുള്ള പാട്ടുകൾ തനിക്കായി ഒരുക്കണമെന്നും കെ.കെ. ആവശ്യപ്പെട്ടത് സംഗീത സംവിധായാകനായ ദീപക് വാര്യർ ഓർമ്മിക്കുന്നു.

advertisement

കെ.കെയുടെയും തങ്ങളുടെയും ആ ആഗ്രഹം സഫലമാക്കാതെയാണ് അദ്ദേഹം അകാലത്തിൽ വേർപിരിഞ്ഞത്. ഏതൊരു ഗാനാസ്വാദകനെയും തന്നിലേക്ക് ആകർഷിക്കുന്ന കെകെയുടെ ശബ്ദത്തിന്റെ പ്രണയാർദ്രത അതുപോലെ തന്നെ നിലനിർത്തിയിട്ടുണ്ടെന്ന് ദീപക് ഉറപ്പു നൽകുന്നു. ഇതേ പാട്ട് തന്നെ മലയാളത്തിലും തമിഴിലും കെ.കെയോടൊപ്പം പാടിയിരിക്കുന്നത് ലക്ഷ്മി മോഹനാണ്.

advertisement

പീകോക്ക് ആർട്ട് ഹൗസിന്റെ ബാനറിൽ എം.കെ. സുഭാകരൻ, അനുജ് വർഗ്ഗീസ് വില്ല്യാടത്ത് എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം സയൻസ് ഫിക്ഷൻ വിഭാഗത്തിൽ പെടുന്ന ക്രൈം ത്രില്ലറാണ്.

ഹിന്ദിയിൽ ബജ്രംഗി ഭായ്ജാൻ, ജോളി എൽഎൽബി 2, തമിഴിൽ വിശ്വരൂപം 2 എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ബോളിവുഡ് താരം മീർസർവാർ, തമിഴ് നടൻ ഭരത്, മൂത്തോൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സഞ്ജന ദീപു, രാഹുൽ മാധവ്, ബിനോജ് വില്ല്യ, ഗോവിന്ദ് കൃഷ്ണ, ടിനിജ്, ടോം സ്കോട്ട് തുടങ്ങിയവർക്കൊപ്പം 18 -ഓളം പുതിയ താരങ്ങളും 35 ഓളം വിദേശ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.

advertisement

കുളു- മണാലി, ധരംശാല, ജമ്മു കശ്മീർ എന്നിവടങ്ങളിലായാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്. ഛായാഗ്രഹണം- സിനു സിദ്ധാർത്ഥ്, പശ്ചാത്തലസംഗീതം- ഗോപി സുന്ദർ, മ്യൂസിക് ഡയറക്ടർ- ദീപക് വാരിയർ, എഡിറ്റർ- ആർജെ പപ്പൻ, സൗണ്ട് ഡിസൈൻ- അരവിന്ദ് ബാബു, കോസ്റ്റ്യൂം- മരിയ സിനു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കലാസംവിധാനം- രഞ്ജിത്ത് കോത്തേരി, ചീഫ് അസോസിയേറ്റ് ഡയറക്ടർ- വിഷ്ണു ഐക്കരശ്ശേരി, സംഘട്ടനം- ദിനേശ് കാശി, പ്രൊഡക്ഷൻ കൺട്രോളർ- പ്രേമൻ പെരുമ്പാവൂർ, പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്, ഡിസൈനർ- മാമിജോ, സ്റ്റിൽസ്- സിബി ചീരൻ, മാർക്കറ്റിംഗ്- ബിനു ബ്രിങ് ഫോർത്ത്, ഡിജിറ്റൽ പി ആർ- ഒബ്സ്ക്യൂറ. ചിത്രം ഓഗസ്റ്റ് നാലിന് മാജിക് ഫ്രെയിംസ് തീയറ്ററുകളിൽ എത്തിക്കും.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
Samara | കെ.കെയെ കേൾക്കാം, ഒരിക്കൽക്കൂടി; 'സമാറ'യിലെ ഗാനം പുറത്ത്
Open in App
Home
Video
Impact Shorts
Web Stories