ഒരു വടക്കൻ സെൽഫി സംവിധായകൻ ജി. പ്രജിത്തിന്റെ രണ്ടാമത് സംവിധാന സംരംഭമാണ്. ബിജുവിന്റെ ഭാര്യ വേഷമാണ് സംവൃത കൈകാര്യം ചെയ്യുന്നത്. അവാർഡ് ജേതാവ് സജീവ് പാഴൂരിന്റെതാണ് തിരക്കഥ. ഉർവശി തിയേറ്റേഴ്‌സിന്റെ ബാനറിൽ സന്ദീപ് സേനൻ, അനീഷ് എം. തോമസ് എന്നിവർ ചേർന്ന് ഗ്രീൻ ടി.വി. എന്റെർറ്റൈനെഴ്സിനൊപ്പം നിർമ്മിക്കുന്നു. ദിലീപ് ചിത്രം രസികനിലൂടെയായിരുന്നു സംവൃതയുടെ അഭിനയ ജീവിതത്തിനു തുടക്കം. അയാളും ഞാനും തമ്മിലിലാണ് സംവൃത ഏറ്റവും ഒടുവിലായി വേഷമിട്ടത്. ശേഷം ഒരു ചാനൽ റിയാലിറ്റി ഷോയിൽ വിധി കർത്താവായും സംവൃത എത്തിയിരുന്നു.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Jul 08, 2019 7:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
അംബരം പൂത്ത പോലെയല്ലേ പെണ്ണേ; സംവൃത സുനിലിന്റെ മടങ്ങി വരവ് ചിത്രത്തിലെ ഗാനം ഇതാ
