അക്ഷയ് പ്രശാന്ത്, സിധ്ര മുബാഷീർ, ഗീത മാത്തൻ, വിനോദ് തോമസ്, ആനീസ് അബ്രഹാം, സാന്ദ്ര നായർ, ആര്യ മേനോൻ, ജയന്തി നരേന്ദ്രനാഥ്, മാധവ് ഇളയിടം, അജയൻ കടനാട്, ജോഫി, കിഷോർ പീതാംബരൻ, കുമാർ സേതു, ഗോപൻ മങ്ങാട്, ചിത്ര പൈ, മനാഫ്, വിനോദ് ഉദായനപുരം, രഘു, കൃഷ്ണകുമാർ, രാജേഷ് മേനോൻ, അനന്തൻ, സജി തുടങ്ങിയവരും അഭിനയിക്കുന്നു.
ഈ കാലഘട്ടത്തിന്റെ അനിവാര്യമായ ചില ചോദ്യങ്ങളിലേക്കും, അന്വേഷണങ്ങളിലേക്കും പ്രേക്ഷകരെ കൊണ്ടു ചെന്നെത്തിക്കുന്ന സാമൂഹിക പ്രസക്തമായ ഒരു വിഷയമാണ് ഈ ചിത്രത്തിൽ പ്രതിപാദനം ചെയ്യുന്നത്. വിനോദസഞ്ചാര ഭൂപടത്തില്‍ ഏറെ സ്ഥാനം നേടിയിട്ടുള്ള ദക്ഷിണേന്ത്യയിലെ ഹംപിയുടെ മനോഹാരിത പൂര്‍ണ്ണമായും ഒപ്പിയെടുത്തിട്ടുള്ള ഗാനചിത്രീകരണ രംഗങ്ങള്‍ ചിത്രത്തിലുണ്ട്.
advertisement
ജി.ഡി.എസ്.എന്‍ (GDSN) എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോയ് വിലങ്ങന്‍പാറ നിര്‍മ്മിക്കുന്ന 'e വലയം' എന്ന ഈ ചിത്രത്തിനു വേണ്ടി റഫീക്ക് അഹമ്മദ് എഴുതിയ വരികള്‍ക്ക് സംഗീത സംവിധായകൻ ജെറി അമല്‍ദേവ് ഈണം പകരുന്നു. മധു ബാലകൃഷ്ണന്‍, ലതിക,സംഗീത (ചെന്നൈ), ദുര്‍ഗ്ഗ വിശ്വനാഥ്, വിനോദ് ഉദയനാപുരം എന്നിവരാണ് ഗായകര്‍.
നവാഗതനായ ശ്രീജിത്ത് മോഹന്‍ദാസ് തിരക്കഥയും സംഭാഷണവും എഴുതുന്നു.
പൂർണമായും അനമോർഫിക് ലെൻസ് ഉപയോഗിച്ചു ചിത്രീകരിച്ച ഈ ചലച്ചിത്രം തമിഴ് സിനിമയിൽ ശ്രദ്ധേയനായ അരവിന്ദും രണ്ടാം യൂണിറ്റിൽ ബിപിൻ വർമ്മയും ചേർന്ന് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നു. പൂർണമായും സിങ്ക് സൗണ്ട് (sync sound) ആയി ശബ്ദലേഖനം ചെയ്ത സിനിമക്ക് സൗണ്ട് ഡിസൈൻ നിർവഹിച്ചിരിക്കുന്നത് സ്മിത്ത് തമ്പാൻ (മുംബൈ) ആണ്.
പശ്ചാത്തല സംഗീതം- എബി സാൽവിൻ തോമസ്, എഡിറ്റർ- ശശികുമാര്‍, കല- വിനോദ് ജോർജ്, നൃത്ത സംവിധാനം- ഡോ. ശ്രീജിത്ത് ഡാൻസിറ്റി, പി. ധനശേഖരപാണ്ഡ്യൻ, ആഷ്ബിൻ (ക്ലാസിക് ഡാൻസ് കോമ്പോസിഷൻ), ഡിജിറ്റൽ ഇന്റർമിടിയറ്റ് - ബിപിൻ വർമ്മ, പ്രൊഡക്ഷൻ കണ്‍ട്രോളര്‍- ജോസ് വാരാപ്പുഴ, അസോസിയേറ്റ് ഡയറകട്ടേഴ്‌സ് -ജയരാജ് അമ്പാടി, ശ്രീജിത്ത് മോഹൻദാസ്, അസിസ്റ്റന്റ് ഡയറക്ടർ വൈശാഖ്, പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍- ഷിഹാബ് അലി, വസ്ത്രാലങ്കാരം- ഷിബു, ചമയം- ലിബിന്‍, പരസ്യകല- ഷോബോക്‌സ്, പി.ആർ.ഒ. - എ.എസ്. ദിനേശ്.
Summary: Song teaser from Malayalam movie 'e Valayam' is released on YouTube. The song is based on Thillana footsteps and has some picturesque locations from Hampi