സംവിധായകൻ ഒരുക്കുന്ന സുരേശൻ്റേയും സുമലതയുടേയും ‘ഹൃദയഹാരിയായ പ്രണയകഥ’ എന്ന ചിത്രമാകട്ടെ വ്യത്യസ്ഥമായ ചില കാരണങ്ങളാൽ ഇതിനകം ചലച്ചിത്ര വൃത്തങ്ങളിൽ ശ്രദ്ധയാകർഷിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. മലയാളത്തിലെ ആദ്യത്തെ സ്പിൻ ഓഫ് ചിത്രമെന്നതാണ് ഈ ചിത്രത്തെ വേറിട്ടു നിർത്തുന്നത്.
ഒരു സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളല്ലാത്തവരെ കേന്ദ്രമാക്കി സിനിമ ചെയ്യുന്ന രീതിക്കാണ് സ്പിൻ ഓഫ് ഫിലിം എന്നു പറയുന്നത്. സുരേശൻ്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ എന്ന ചിത്രത്തിലെ ഈ സുരേശനും സുമലതയും ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ കഥാപാത്രങ്ങളാണ്. കേന്ദ്രകഥാപാത്രങ്ങളല്ലെങ്കിലും ഏറെ ശ്രദ്ധിക്കപ്പെടുന്നതും കൗതുകകരവുമായിരുന്നു ഈ കഥാപാത്രങ്ങൾ.
advertisement
രാജേഷ് മാധവനും ചിത്രാ നായരുമാണ് കഥാപാത്രങ്ങളെ പ്രതിനിധീകരിച്ചത്. ഇവർ തന്നെ യഥാക്രമം സുരേശനേയും സുമലതയേയും അവതരിപ്പിക്കുന്നു. ഈ കഥാപാത്രങ്ങൾ ഇന്ന് മലയാളി പ്രേക്ഷകന് ഏറെ കൗതുകമായിരിക്കുകയാണ്. രതീഷ് ബാലകൃഷ്ണൻ പൊതുവാളിൻ്റെ കഴിഞ്ഞ ചിത്രങ്ങളിലെ ക്ലിപ്പിംഗുകൾ കൂട്ടിയിണക്കി മേക്കിംഗ് വീഡിയോ പുറത്തുവന്നിരിക്കുന്നു. അതിലൂടെ ഈ സംവിധായക പ്രതിഭയുടെ മികവ് പ്രേക്ഷകർക്ക് കൂടുതൽ വ്യക്തമാകുകയും ചെയ്യും.
ആരെയും എളുപ്പത്തിൽ ആകർഷിക്കത്തക്കവിധത്തിലാണ് മേക്കിംഗ് വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയായിൽ സജീവമായിരിക്കുന്നത്.പയ്യന്നൂരിലും പരിസരങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുന്ന ചിത്രീകരണം 120 ദിവസത്തിനു മേൽ നീണ്ടു നിൽക്കുന്നതാണ്. ബിഗ് ബഡ്ജറ്റിലൊരുങ്ങുന്ന ചിത്രത്തിൽ ഏതാനും പ്രമുഖ താരങ്ങളും പയ്യന്നൂരിലും പരിസരങ്ങളിലും വിവിധ കലാരംഗങ്ങളിൽ പ്രവർത്തിച്ചു പോരുന്ന നിരവധി കലാകാരന്മാരും അണിനിരക്കുന്നു.
സിൽവർ ബേ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഇമ്മാനുവൽ ജോസഫും അജിത് തലപ്പള്ളിയുമാണ് ചിത്രം നിർമ്മിക്കുന്നത്. ഗാനങ്ങൾ – വൈശാഖ് സുഗുണൻ, സംഗീതം- ഡോൺ വിൻസൻ്റ്, ഛായാഗ്രഹണം – സബിൻ ഊരാളു കണ്ടി, എഡിറ്റിംഗ് – ആകാശ് തോമസ്, കലാസംവിധാനം -ജിത്തു സെബാസ്റ്റ്യൻ – മിഥുൻ ചാലിശ്ശേരി, മേക്കപ്പ് – ലിബിൻ മോഹൻ, കോസ്റ്റിയൂം ഡിസൈൻ – ലിജി പ്രേമൻ, പ്രൊഡക്ഷൻ കൺട്രോളർ- ബിനു മണമ്പൂർ, പി.ആർ.ഒ. – വാഴൂർ ജോസ്.
Summary: Spin off movie of Sureshan and Sumalatha from Nna thaan case kodu is being made on a big scale