വിനീത് ശ്രീനിവാസൻ നായകനാകുന്ന സിനിമയിൽ ശ്രീനിവാസൻ, അജു വർഗീസ്, മൃദുൽ നായർ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഇവർക്കു പുറമേ നിരവധി പ്രമുഖ താരങ്ങളും ഏതാനും പുതുമുഖങ്ങളും ഈ ചിതത്തിൽ അണിനിരക്കുന്നു. മനു മഞ്ജിത്തിന്റെ വരികൾക്ക് ഗുണബാലസുബ്രഹ്മണ്യം ഈണം പകർന്നിരിക്കുന്നു.
Also read: Salaar teaser | സലാർ ഒരേ പൊളി; 100 മില്ല്യൺ വ്യൂസ് കടന്ന് പ്രഭാസ് ചിത്രത്തിന്റെ ടീസർ
വിശ്വജിത്ത് ഒടുക്കത്തിൽ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. എഡിറ്റിംഗ് – രഞ്ജൻ ഏബ്രഹാം, കലാസംവിധാനം – ജോസഫ് നെല്ലിക്കൽ, മേക്കപ്പ് – ഷാജി പുൽപ്പള്ളി, കോസ്റ്റ്യൂം ഡിസൈൻ – സുജിത് മട്ടന്നൂർ, ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ – സുരേഷ് ഇരിങ്ങൽ, നിർമ്മാണ നിർവഹണം – ഷെമീജ് കൊയിലാണ്ടി, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – സൈനുദ്ദീൻ.
advertisement
കണ്ണൂരാണ് ചിത്രത്തിൻ്റെ മറ്റൊരു പ്രധാന ലൊക്കേഷൻ. കൊച്ചിയിലും കണ്ണൂരിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും. പി.ആർ.ഒ.- വാഴൂർ ജോസ്.
Summary: Oru Jathi Jathakam is a Malayalam movie starring Sreenivasan and Vineeth Sreenivasan. The movie marks their reunion with director M. Mohanan after the successful innings of ‘Aravindante Athithikal’