വിനീത് ശ്രീനിവാസൻ നായകനാകുന്ന ചിത്രത്തിൽ ശ്രീനിവാസൻ, അജു വർഗീസ്, മൃദുൽ നായർ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഇവർക്കു പുറമേ നിരവധി പ്രമുഖ താരങ്ങളും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
മനു മഞ്ജിത്തിന്റെ വരികൾക്ക് ഗുണബാലസുബ്രഹ്മണ്യം ഈണം പകർന്നിരിക്കുന്നു. വിശ്വജിത്ത് ഒടുക്കത്തിൽ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.
advertisement
എഡിറ്റിംഗ് -രഞ്ജൻ ഏബ്രഹാം, കലാസംവിധാനം – ജോസഫ് നെല്ലിക്കൽ, മേക്കപ്പ് – ഷാജി പുൽപ്പള്ളി, കോസ്റ്റ്യൂം ഡിസൈൻ – സുജിത് മട്ടന്നൂർ, ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ – സുരേഷ് ഇരിങ്ങൽ, നിർമ്മാണ നിർവഹണം – ഷെമീജ് കൊയിലാണ്ടി, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – സൈനുദ്ദീൻ, പി.ആർ.ഒ.- വാഴൂർ ജോസ്, എ.എസ്. ദിനേശ്.
ജൂലായ് മാസത്തിൽ ചിത്രീകരണം ആരംഭിക്കും.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
April 16, 2023 7:06 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'ഒരു ജാതി, ജാതകം': 'അരവിന്ദന്റെ അതിഥികൾ'ക്ക് ശേഷം ശ്രീനിവാസൻ, വിനീത് ശ്രീനിവാസൻ, എം. മോഹനൻ കൂട്ടുകെട്ട് വീണ്ടും