അനുപം ഖേറിനും നിഖിലിനുമൊപ്പം അനുപമ പരമേശ്വരൻ എത്തുന്ന ചിത്രമാണ് കാർത്തികേയ 2. നിഖിൽ-ചന്ദു മൊണ്ടേട്ടി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന കാർത്തികേയയുടെ രണ്ടാം ഭാഗമാണ് ചിത്രം.
പീപ്പിൾസ് മീഡിയ ഫാക്ടറിയും അഭിഷേക് അഗർവാൾ ആർട്ട് ബാനറും ചേർന്ന് നിർമിക്കുന്ന ചിത്രമാണ്. മലയാളി താരം അനുപമ പരമേശ്വരൻ മുഗ്ദാ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്ന കാർത്തികേയ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നിഖിൽ സിദ്ധാർഥ് ആണ്. ധനവന്ത്രി എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബോളിവുഡ് താരം അനുപം ഖേർ ആണ്.
advertisement
നിഖിൽ, അനുപമ പരമേശ്വരൻ, അനുപം ഖേർ, ശ്രീനിവാസ റെഡ്ഡി, പ്രവീൺ, ആദിത്യ മീനൻ, തുളസി, സത്യ, വിവ ഹർഷ, വെങ്കട്ട് തുടങ്ങിയവർ വേഷമിടുന്നു.
കഥ, തിരക്കഥ, സംവിധാനം – ചന്തു മുണ്ടേടി, ബാനർ: പീപ്പിൾ മീഡിയ ഫാക്ടറി & അഭിഷേക് അഗർവാൾ ആർട്സ്, സഹ നിർമ്മാതാവ്: വിവേക് കുച്ചിഭോട്ല, നിർമ്മാതാക്കൾ: ടി.ജി. വിശ്വ പ്രസാദ് & അഭിഷേക് അഗർവാൾ, സംഗീതം: കാലഭൈരവ, ഛായാഗ്രാഹകൻ: കാർത്തിക് ഘട്ടമനേനി,
കലാസംവിധാനം: സാഹി സുരേഷ്, പി.ആർ.ഒ.: ആതിര ദിൽജിത്.
Also read: സുരേഷ് ഗോപിയുടെ ‘മേ ഹൂം മൂസ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
പാപ്പന്റെ (Paappan) വൻ വിജയത്തിനു ശേഷം സുരേഷ് ഗോപിയുടെ (Suresh Gopi) ഏറ്റവും പുതിയ ചിത്രമായ ‘മേ ഹൂം മൂസ’യുടെ (Mei Hoom Moosa) ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. സുരേഷ് ഗോപി, പൂനം ബജ്‌വ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മേ ഹൂം മൂസ’.
സൈജു കുറുപ്പ്, ജോണി ആൻ്റണി, സലിം കുമാർ, ഹരീഷ് കണാരൻ, മേജർ രവി, മിഥുൻ രമേഷ്, ശശാങ്കൻ മയ്യനാട്, കണ്ണൻ സാഗർ, ശരൺ, അശ്വനി, ജിജിന, സ്രിന്ദ തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.
കാർഗിൽ, വാഗാ ബോർഡർ, പുഞ്ച്, ഡൽഹി, ജയ്പ്പൂർ, പൊന്നാനി, മലപ്പുറം പ്രദേശങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്.
വിശാലമായ ക്യാൻവാസിൽ വലിയ മുതൽമുടക്കോടെ ഒരുക്കുന്ന ‘മേ ഹും മൂസ’ ഒരു പാൻ ഇന്ത്യൻ സിനിമയാണ്. ആയിരത്തിത്തൊള്ളായിരത്തിൽ തുടങ്ങി, 2019 കാലഘട്ടങ്ങളിലൂടെയാണ് ഈ ചിത്രത്തിൻ്റെ കഥ നടക്കുന്നത്.