TRENDING:

Garudan | 75 ദിവസം നീളുന്ന മൂന്നു ഷെഡ്യൂളുകൾ; സുരേഷ് ഗോപി, ബിജു മേനോൻ ചിത്രം 'ഗരുഡൻ' പൂർത്തിയായി

Last Updated:

കൊച്ചിയിലും ഹൈദരാബാദിലുമായിട്ടാണ് ചിത്രീകരണം പൂർത്തിയായത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സുരേഷ് ഗോപി, ബിജു മേനോൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി ശ്രദ്ധേയമായ ‘ഗരുഡൻ’ എന്ന മൾട്ടി സ്റ്റാർ ചിത്രത്തിൻ്റെ ചിത്രീകരണം ഇക്കഴിഞ്ഞ ദിവസം കൊച്ചിയിൽ പൂർത്തിയായി. കൊച്ചിയിലും ഹൈദരാബാദിലുമായിട്ടാണ് ചിത്രീകരണം പൂർത്തിയായത്. നവാഗതനായ അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ചിത്രം മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്നു.
ഗരുഡൻ
ഗരുഡൻ
advertisement

മൂന്നു ഷെഡ്യൂളോടെ 75 ദിവസത്തോളം നീണ്ടു നിന്ന ചിത്രീകരണമായിരുന്നു ചിത്രത്തിനു വേണ്ടി വന്നതെന്ന് സംവിധായകൻ അരുൺ വർമ്മ പറഞ്ഞു. വൻ താരനിരയും വലിയ മുതൽമുടക്കുമുള്ള തികഞ്ഞ ലീഗൽ ത്രില്ലർ സിനിമയാണ് ഇത്.

Also read: Garudan movie | സുരേഷ് ഗോപി, ബിജു മേനോൻ, ലിസ്റ്റിൻ സ്റ്റീഫൻ; ‘ഗരുഡൻ’ വരുന്നു

നീതിക്കു വേണ്ടി പേരാടുന്ന ഒരു നീതി പാലകന്റേയും കോളജ് പ്രൊഫസറുടേയും ജീവിതത്തിലൂടെയാണ് ഈ ചിത്രം കടന്നുപോകുന്നത്. ചിത്രത്തിന്റെ ഓരോ ഘട്ടവും പ്രേക്ഷകനെ മുൾമുനയിൽ നിർത്തിക്കൊണ്ടുള്ള അവതരണമാണ് ചിത്രത്തിന്റേത്.

advertisement

ദിലീഷ് പോത്തൻ, ജഗദീഷ്, സിദ്ദിഖ്, ദിവ്യാ പിള്ള, അഭിരാമി രഞ്ജിനി, തലൈവാസിൽ വിജയ്, അർജുൻ നന്ദകുമാർ, മേജർ രവി, ബാലാജി ശർമ്മ, സന്തോഷ് കീഴാറ്റൂർ, രഞ്ജിത്ത് കങ്കോൾ, ജയ്സ് ജോസ്, മാളവിക, ജോസുകുട്ടി, ചൈതന്യം പ്രകാശ്, എന്നിവരും ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു.

മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയാണ് ചിത്രത്തിന്റെ മറ്റൊരു ആകർഷണീയത. കഥ – ജിനേഷ് എം., സംഗീതം – ജെയ്ക്ക് ബിജോയ്സ്,ഛായാഗ്രഹണം – അജയ് ഡേവിഡ് കാച്ചപ്പിള്ളി, എഡിറ്റിംഗ് – ശ്രീജിത്ത് സാരംഗ്, കലാസംവിധാനം – അനിസ് നാടോടി, ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ -ദിനിൽ ബാബു, മാർക്കറ്റിംഗ് – ബിനു ബ്രിങ്ഫോർത്ത്, പ്രൊഡക്ഷൻ ഇൻചാർജ്- അഖിൽ യശോധരൻ, ലൈൻ പ്രൊഡ്യൂസർ -സന്തോഷ് കൃഷ്ണൻ, പ്രൊഡക്ഷൻ മാനേജർ – ശിവൻ പൂജപ്പുര, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- സതീഷ് കാവിൽക്കോട്ട, പ്രൊഡക്ഷൻ കൺട്രോളർ – ഡിക്സൻ പൊടുത്താസ്, പി.ആർ.ഒ.- വാഴൂർ ജോസ്,ഫോട്ടോ – ശാലു പേയാട്.

advertisement

Summary: Suresh Gopi Biju Menon movie Garudan releasing wrapped up after schedules running into 75 days. The movie marks their reunion into cinema after a very long sabbatical. The plot is touted a legal crime thriller

മലയാളം വാർത്തകൾ/ വാർത്ത/Film/
Garudan | 75 ദിവസം നീളുന്ന മൂന്നു ഷെഡ്യൂളുകൾ; സുരേഷ് ഗോപി, ബിജു മേനോൻ ചിത്രം 'ഗരുഡൻ' പൂർത്തിയായി
Open in App
Home
Video
Impact Shorts
Web Stories