ആദ്യ സംവിധാന സംരംഭം 'കസബ'ക്ക് മുൻപ് രൺജി പണിക്കരുടെ മകൻ നിതിൻ രൺജി പണിക്കർ ഈ ചിത്രം സംവിധാനം ചെയ്യാൻ പ്ലാൻ ചെയ്ത കാര്യം തന്നോട് പറഞ്ഞതായി സുരേഷ് ഗോപി ഔദ്യോഗിക പേജിൽ കുറിക്കുന്നു. വർഷങ്ങൾക്ക് മുൻപേ ലേലം രണ്ടാം ഭാഗം ഉണ്ടാവുമെന്ന സൂചന പുറത്തു വന്നിരുന്നു.
രണ്ട് പതിറ്റാണ്ടുകൾക്കപ്പുറം ലേലം രണ്ടാം ഭാഗം ഒരുങ്ങുമ്പോൾ, പല പ്രധാന കഥാപാത്രങ്ങളെയും അനശ്വരമാക്കിയ അഭിനേതാക്കൾ ഇന്ന് ജീവിച്ചിരിപ്പില്ല. ആനക്കാട്ടിൽ ഈപ്പച്ചൻ എന്ന് സുരേഷ് ഗോപിയുടെ അച്ഛൻ കഥാപാത്രം ചെയ്ത എം.ജി. സോമൻ, എൻ.എഫ്. വർഗീസ്, കൊച്ചിൻ ഹനീഫ, കെ.പി.എ.സി. അസീസ്, സത്താർ, സുബൈർ, ജഗന്നാഥ വർമ്മ എന്നിവർ കാലയവനികയ്ക്കുള്ളിൽ മറഞ്ഞു കഴിഞ്ഞു.
advertisement
ഈ ചിത്രത്തിൽ സുരേഷ് ഗോപിയുടെ നായികയായി വേഷമിട്ടത് നന്ദിയാണ്.
നിലവിൽ നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്യുന്ന കാവൽ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയിരിക്കുകയാണ് സുരേഷ് ഗോപി. ഹെെറേഞ്ച് പശ്ചാത്തലത്തിൽ രണ്ടു കാലഘട്ടത്തിന്റെ കഥ ദൃശ്യവൽക്കരിക്കുന്ന ഈ ചിത്രം ഒരു ആക്ഷൻ ഫാമിലി ഡ്രാമ ആയിരിക്കും. ലാൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
കൂടാതെ 250-ാം ചിത്രമായ മാസ് പടം 'ഒറ്റക്കൊമ്പൻ' എന്ന ചിത്രവും അണിയറയിൽ പുരോഗമിക്കുന്നു.
