മാധവൻ പ്രധാനവേഷത്തിലെത്തിയ 'ഇരുതി സുട്ര്' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സംവിധായികയാണ് സുധ കൊങ്ങര. എയർ ഡെക്കാൻ സ്ഥാപകൻ ക്യാപ്റ്റൻ ജി.ആർ ഗോപിനാഥിന്റെ ജീവിത കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വിമാന കമ്പനി സ്ഥാപിക്കാൻ അദ്ദേഹം നടത്തിയ ജീവിത പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം.
You may also like:'മുഖ്യമന്ത്രി പിണറായിയെ വിട്ടൊഴിയാതെ ലാവലിൻ ഭൂതം'; അതിരപ്പിള്ളിയിൽ അഴിമതിക്ക് നീക്കമെന്ന് കെ.സുരേന്ദ്രൻ [NEWS]'പരിസ്ഥിതിദിനം കഴിഞ്ഞു; ഇനി അതിരപ്പിള്ളി നശീകരണം'; വിമർശനവുമായി അഡ്വ. എ. ജയശങ്കർ [NEWS] പശുക്കളെ കശാപ്പ് ചെയ്താൽ പത്തുവർഷം വരെ തടവ്: ഗോവധ നിരോധന നിയമത്തിൽ ഭേദഗതി വരുത്താൻ യുപി സർക്കാർ [NEWS]
advertisement
മോഹൻ ബാബു, ജാക്കി ഷറഫ്, കരുണാസ്, പരേഷ് റാവൽ, ഉർവ്വശി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനതാക്കൾ. നികേത് ബോമ്മി റെഡ്ഡിയാണ് ക്യാമറാ. ജി.വി പ്രകാശാണ് സംഗീത സംവിധായകൻ. സൂര്യയുടെ 2ഡി എന്റർടൈൻമെന്റ്സും സീഖ്യാ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഗുനീത് മോംഘയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സ്പാർക്ക് പിക്ചേഴ്സാണ് 'സൂരറൈ പോട്ര് ' കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത്.
