തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ലാവലിന്‍ ഭൂതം വിട്ടു പോയിട്ടില്ലെന്നും അതിരപ്പിള്ളി പദ്ധതിയിലൂടെ അഴിമതിക്ക് നീക്കം നടക്കുകയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. പരിസ്ഥിതിക്കും മനുഷ്യന്റെയും ജൈവ വൈവിധ്യത്തിന്റെയും നിലനില്‍പ്പിനും ഭീഷണിയായ അതിരപ്പള്ളി ജല വൈദ്യുതി പദ്ധതി നടപ്പിലാക്കാനാണ് ഇടത് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സര്‍ക്കാരിന്റെ അവസാന വര്‍ഷത്തില്‍ പണമുണ്ടാക്കാന്‍ അഴിമതി ലക്ഷ്യമിട്ടാണെനും കെ. സുരേന്ദ്രൻ പ്രസ്താവനയിൽ ആരോപിുച്ചു. പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലന്നും അദ്ദേഹം പറഞ്ഞു.
ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് നേരത്തെ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങിയിരുന്നു. കൊറോണ രോഗവ്യാപനത്തിന്റെ പ്രതിസന്ധിക്കാലത്ത് പദ്ധതിക്ക് അനുമതി നല്‍കിയത് അഴിമതിക്കാണെന്ന് വ്യക്തമാണെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു. വനാവകാശ നിയമമുള്‍പ്പടെ ലംഘിച്ചുകൊണ്ടാണ് സര്‍ക്കാരിന്റെ നീക്കം. വനവാസികളുടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതിരപ്പള്ളി വനമേഖല അപൂര്‍വ ജൈവ വൈവിധ്യങ്ങളുടെ കലവറയാണെന്ന് കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. ലോകത്ത് മറ്റൊരിടത്തും കാണപ്പെട്ടിട്ടില്ലാത്ത സസ്യങ്ങളും ചെറുജീവികളും ചിത്രശലഭങ്ങളുമൊക്കെ ഇവിടെ നിന്ന് ശാസ്ത്ര സമൂഹം കണ്ടെത്തിയിട്ടുണ്ട്. വംശനാശ ഭീഷണി നേരിടുന്ന ജീവിവര്‍ഗ്ഗങ്ങളും ഇവിടെയുണ്ട്. സംരക്ഷിക്കപ്പെടേണ്ട വിവിധ ആദിവാസി ഗോത്ര സമൂഹങ്ങളും അതിരപ്പള്ളി വനമേഖലയിലുണ്ട്.
പുഴയെ തടഞ്ഞ് നിര്‍ത്തി ജലവൈദ്യുതി പദ്ധതി ആരംഭിക്കുന്നതോടെ ഏക്കര്‍ കണക്കിന് വനമേഖല നശിക്കുകയും വെള്ളത്തിനടിയിലാകുകയും ചെയ്യും. അപൂര്‍വങ്ങളായ ജീവി വര്‍ഗ്ഗങ്ങളും ജൈവ വൈവിധ്യവും നശിക്കും. പരിസ്ഥിതിക്ക് വലിയ ആഘാതമാകും ഇതുമൂലം ഉണ്ടാകുകയെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രളയമായും മറ്റ് പ്രകൃതിദുരന്തങ്ങളായും നിരവധി മുന്നറിയിപ്പുകള്‍ ഉണ്ടായിട്ടും അതില്‍ നിന്നൊന്നും പാഠം പഠിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് പ്രതിഷേധാര്‍ഹമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
TRENDING:WHO on face Masks | എന്തുതരം മാസ്ക്ക് ധരിക്കണം? എപ്പോൾ, എങ്ങനെ ധരിക്കണം? ലോകാരോഗ്യസംഘടനയുടെ പുതിയ നിർദേശം ഇതാ [NEWS]കോവിഡ് സ്ഥിരീകരിച്ചയാളുടെ മൃതദേഹം 'കാണാതായി': ഹോസ്പിറ്റൽ ജീവനക്കാർക്കെതിരെ കേസ് [NEWS]Parle-G | ലോക്ക്ഡൗണിൽ റെക്കോർഡ് വിൽപ്പന; നേട്ടം കൊയ്ത് പാർലെ ജി ബിസ്കറ്റ് [NEWS]
വൈദ്യുതി പ്രതിസന്ധിയുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ അതിരപ്പള്ളിയല്ല മാര്‍ഗ്ഗം. അതിന് മറ്റ് വഴികള്‍ ഉപയോഗിക്കണം. അതിരപ്പള്ളി പദ്ധതി സാമ്പത്തികമായി ലാഭകരമായിരിക്കില്ലെന്നും വിദഗ്ധ നിഗമനങ്ങള്‍ മുന്നിലുണ്ട്. ഗൂഢ ലക്ഷ്യത്തോടെയുള്ള സര്‍ക്കാരിന്റെ നീക്കം കേരള ജനത അംഗീകരിക്കില്ല. പദ്ധതിക്കെതിരായ ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തിന് ബിജെപി നേതൃത്വം നല്‍കുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.