വ്യത്യസ്തമായ രീതിയില്‍ തയ്യാറാക്കിയിരിക്കുന്ന പോസ്റ്റര്‍ ചെയ്തിരിക്കുന്നതും താരങ്ങള്‍ തന്നെയാണ്. ആസ്മാന്‍ ഭരദ്വാജ് ആണ് കുത്തേയുടെ സംവിധാനം നിര്‍വഹിക്കുന്നത്.
തബുവിനും അര്‍ജുന്‍ കപൂറിനും ഒപ്പം നസ്സറുദ്ദീന്‍ ഷാ, കൊങ്കണ സെന്‍, രാധിക മദന്‍, കുമുദ് മിശ്ര, ഷാര്‍ദൂല്‍ ഭരദ്വാജ് തുടങ്ങി ഒട്ടേറെ പേര്‍ ചിത്രത്തിലുണ്ട്. സംവിധായകന്‍ വിശാല്‍ ഭരദ്വാജിന്റേയും ഗായിക രേഖ ഭരദ്വാജിന്റെയും മകനാണ് ചിത്രത്തിന്റെ സംവിധായകന്‍ ആസ്മാന്‍ ഭരദ്വാജ്.
ലവ് രഞ്ജന്‍ച അങ്കുര്‍ ഗാര്‍ക് എന്നിവരാണ് ചിത്രം നേടിയിരുന്നു.നിര്‍മ്മിക്കുന്നത്. ജ തീഫ് എന്ന സിനിമ സംവിധാനം ചെയ്തതിലൂടെ ആസ്മാന്‍ ശ്രദ്ധ നേടിയിരുന്നു.
മലയാള ഭാഷാ പിതാവിന്റെ ജീവിതം സിനിമയാകുന്നു; ടൈറ്റില്‍ റിലീസ് ചെയ്തു
മലയാള ഭാഷാ പിതാവ് തുഞ്ചത്ത് എഴുത്തച്ഛന്റെ ജീവിതം സിനിമയാകുന്നു. ചിത്രത്തിന്റെ ടൈറ്റില്‍ റിലീസ് ചെയ്തു. പ്രമുഖരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് ടൈറ്റില്‍ റിലീസ് ചെയ്തത്. 'തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍' എന്ന പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സജിന്‍ ലാല്‍ ആണ്. സംഗീതത്തിന് പ്രാധാന്യം നല്‍കികൊണ്ടാണ് സിനിമ ഒരുക്കുന്നത്. അഞ്ചു ഗാനങ്ങളാണ് സിനിമയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
2022 ജനുവരിയില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ചിത്രത്തിലെ കഥാപാത്രങ്ങളെക്കുറിച്ചും അണിയറ പ്രവര്‍ത്തകരെക്കുറിച്ചും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ക്രയോണ്‍സ്, താങ്ക് യു വെരിമച്ച്, ഹന്ന എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സജിന്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. തമിഴ്‌സിനിമ അടക്കം അഞ്ചു ചിത്രങ്ങള്‍ സജിന്‍ ലാല്‍ സംവിധാനം ചെയ്തിട്ടുണ്ട്.
എഴുത്തച്ഛന്റെ ജീവതം ഒരിടപോലും വിട്ടുപോകാതെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കുകയാണ് സംവിധായകന്റെ ലക്ഷ്യമിടുന്നത്. നടനായും സംവിധായകനായും മലയാള ചലച്ചിത്ര-നാടക-ടെലിവിഷന്‍ രംഗത്ത് വര്‍ഷങ്ങളായി സജീവമാണ് സജിന്‍ ലാല്‍.
തുഞ്ചത്ത് രാമനുജന്‍ എഴുത്തച്ഛന്‍ എന്ന ചിത്രത്തിന്റെയൊപ്പം ഫുലാന്‍ ദേവിയുടെ കഥയും സജിന്‍ലാലിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്നുണ്ട്.