അടുത്തിടെ പൃഥ്വിരാജിന്റെ വരാനിരിക്കുന്ന വൻ ബജറ്റ് ചിത്രം 'കാളിയന്റെ' പ്രവർത്തനങ്ങൾ പുനഃരാരംഭിച്ചതായും കൂടുതൽ വിശദാംശങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്നും അറിയിച്ചിരുന്നു. 2022 മെയ് മാസത്തിൽ സിനിമയുടെ ഓഡിഷൻ നടത്തിയിരുന്നു.
ബി.ടി. അനിൽ കുമാറിന്റെ തിരക്കഥയിൽ നവാഗത സംവിധായകൻ എസ്. മഹേഷ് സംവിധാനം ചെയ്യുന്ന 'കാളിയൻ' 1700-കളിലെ വേണാട്ടിലെ ഉഗ്ര പോരാളികളുടെ കഥയാണ് പറയുന്നത്. പൃഥ്വിരാജിന്റെ കഥാപാത്രം അത്യന്തം അധ്വാനം ആവശ്യപ്പെടുന്ന ശക്തമായ ദൗത്യമാണ്. രാജീവ് ഗോവിന്ദനാണ് സിനിമയുടെ നിർമ്മാതാവ്.
റിപ്പോർട്ടുകൾ പ്രകാരം, ഒന്നിലധികം ഷൂട്ടിംഗ് ലൊക്കേഷനുകളും വിഷ്വൽ ഇഫക്റ്റുകളുടെ ഉപയോഗവും സമന്വയിപ്പിച്ച് വലിയ തോതിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ‘കാളിയന്റെ’ പ്രീ-പ്രൊഡക്ഷൻ ജോലികളിൽ നിർമ്മാതാക്കൾ തെല്ലും കുറവുവരുത്തുന്നില്ല. പ്രേക്ഷകർക്ക് ഗംഭീരമായ അനുഭവം നൽകാനും സിനിമ തയാറെടുത്തുകഴിഞ്ഞു. സിനിമയുടെ ആഖ്യാന രീതിയിൽ കമേഴ്‌സ്യൽ ആക്ഷൻ ഫിലിം മേക്കിംഗിന്റെ ഘടകങ്ങൾ ഒത്തുചേർന്നിരിക്കുന്നതായി ഉറവിടങ്ങൾ സൂചിപ്പിക്കുന്നു.
2018 ൽ നിർമ്മാതാക്കൾ രസകരമായ ഒരു ഫസ്റ്റ് ലുക്ക് ടീസർ പുറത്തിറക്കിയിരുന്നു. കാളിയന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് സുജിത് വാസുദേവാണ്. പൃഥ്വിരാജ് സുകുമാരനൊപ്പം ബാഹുബലിയിലെ 'കട്ടപ്പയായി' ശ്രദ്ധ നേടിയ സത്യരാജ് ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
വേണാട് പടനായകൻ ഇരവിക്കുട്ടി പിള്ളയുടെ യോദ്ധാവും വിശ്വസ്തനുമായ കാളിയന്റെ വേഷമാണ് ചിത്രത്തിൽ പൃഥ്വിരാജ് ചെയ്യുന്നത്. 'കാളിയൻ ഒരു ഇതിഹാസ ത്രില്ലറായാണ് വിഭാവനം ചെയ്തിരിക്കുന്നത്. കേരളത്തിലെ തെക്കൻ നാടോടിക്കഥകളെ ആസ്പദമാക്കിയുള്ള ആദ്യ ചിത്രമാണിത്. ഇരവിക്കുട്ടി പിള്ളയുടെ വീരഗാഥകൾ തെക്കൻ പാട്ടുകളിൽ വാഴ്ത്തപ്പെട്ടിട്ടുണ്ട്, പതിനേഴാം നൂറ്റാണ്ടിലെ വേണാട് സാമ്രാജ്യത്തിന്റെ പശ്ചാത്തലത്തിലുള്ള കഥകളിലൊന്നാണിത്,' സംവിധായകൻ മഹേഷ് ഒരു അഭിമുഖത്തിൽ ഇങ്ങനെ പറഞ്ഞു.
Summary: Periodic drama 'Kaaliyan' headlined by Prithviraj Sukumaran released a special motion poster on the birthday of the actor. 'Team #Kaaliyan wishes a very happy birthday to our Hero Prithviraj Sukumaran', the video was captioned. Prithviraj plays the role of a legendary hero from Southern Kerala in the big-budget movie