ചിത്രത്തിൽ വില്ലൻ വേഷമാണ് ഫഹദിന്. കള്ളക്കടത്തുകാരന്‍ പുഷ്പരാജായിട്ടാണ് നായകൻ അല്ലു അർജുൻ എത്തുന്നത്.
ആര്യ, ആര്യ 2 എന്നീ മെഗാഹിറ്റുകള്‍ക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്ന സിനിമയാണ്.
തെലുങ്കിനോടൊപ്പം തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രശ്മിക മന്ദാന, ധനഞ്ജയ്, സുനില്‍, അജയ് ഘോഷ് എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
രക്തചന്ദനം കടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് 'പുഷ്പ' ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ ഏറ്റവും പുതിയ ഷെഡ്യൂൾ കേരളത്തിൽ നടക്കുന്നുണ്ടെന്ന് അടുത്തിടെ വാർത്ത വന്നിരുന്നു.
advertisement
വിശാഖപട്ടണത്തും കിഴക്കൻ ഗോദാവരിയിലെ മരേദുമിലി വനമേഖലയിലുമാണ് ഇതുവരെ ചിത്രീകരണം നടന്നത്. കൊറോണ വൈറസ് പാൻഡെമിക് മൂലം നീണ്ട ഇടവേളയ്ക്ക് ശേഷം 2020 നവംബറിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് പുനഃരാരംഭിച്ചു. എന്നിരുന്നാലും, ചിത്രത്തിന്റെ ആറ് അംഗങ്ങൾ കോവിഡ് പോസിറ്റീവ് ആയപ്പോൾ ഇത് ഹ്രസ്വമായി വീണ്ടും നിർത്തിവച്ചു.
വിജയ് സേതുപതി പുഷ്പയിൽ വില്ലനായി അഭിനയിക്കുന്നതായി അഭ്യൂഹമുണ്ടായിരുന്നു. സുകുമാറും മൈത്രി മൂവി മേക്കേഴ്‌സും ചേർന്ന് അടുത്തിടെ നിർമ്മിച്ച തെലുങ്ക് ചിത്രമായ ഉപ്പേനയിൽ താരം വില്ലനായി അഭിനയിച്ചു.
'ആര്യ' സീക്വലുകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് സുകുമാർ.
Also read: 'വലിയ അനീതിക്കെതിരായ കലാപമാണിത്'; 'പട' ടീസർ പുറത്ത്
സംഭവ ബഹുലവും ചടുലവുമായ രംഗങ്ങൾ കോർത്തിണക്കി പട സിനിമയുടെ ടീസർ പുറത്തിറക്കി. കേരളത്തിൽ നടന്ന ഒരു സംഭവം പശ്ചാത്തലമാകുന്ന സിനിമയായിരിക്കും കമൽ കെ എം ഒരുക്കുന്ന പട എന്നാണ് സൂചന. കുഞ്ചാക്കോ ബോബന്‍, വിനായകന്‍, ദിലീഷ് പോത്തന്‍, ജോജു ജോര്‍ജ് എന്നിവര്‍ ആണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. സുപ്രധാന വേഷത്തിൽ പ്രകാശ് രാജും ചിത്രത്തിലുണ്ട്. കേരളത്തെ നടുക്കിയ സംഭവത്തെക്കുറിച്ച് സൂചന നൽകുന്ന 'വലിയ അനീതിക്കെതിരായ കലാപമാണിത്' എന്ന ഡയലോഗിലാണ് ടീസർ അവസാനിക്കുന്നത്.
1996ല്‍ പാലക്കാട് കലക്‌ട്രേറ്റില്‍ അയ്യങ്കാളി പടയിലെ അംഗങ്ങളായ നാല് യുവാക്കള്‍ കലക്ടറെ ബന്ദിയാക്കിയ സംഭവം പ്രമേയമാക്കിയാണ് സിനിമയുടെ തിരക്കഥ. ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഏറെ മാധ്യമശ്രദ്ധ നേടിയതും വിവാദമായതുമായ സംഭവമായിരുന്നു ഇത്. ഇ ഫോര്‍ എന്‍ര്‍ടെയിന്‍മെന്‍റ്സാണ് ‘പട’ നിര്‍മ്മിക്കുന്നത്. സംഭവ കഥയായ ത്രില്ലര്‍ ചിത്രം 2020 മെയിലാണ് ചിത്രീകരണം ആരംഭിച്ചത്. സമീര്‍ താഹിറാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. തമാശക്ക് ശേഷം സമീര്‍ താഹിര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രം കൂടിയാണ് പട. ഷാന്‍ മുഹമ്മദാണ് പടയുടെ ചിത്ര സംയോജനം നിര്‍വ്വഹിക്കുന്നത്.