TRENDING:

Madanolsavam | ഉണ്ടയില്ലാതാണോടാ നിൻ്റെ ഗുണ്ട കളി..? സുരാജ് വെഞ്ഞാറമൂടിന്റെ വിഷു ചിത്രം 'മദനോത്സവം' ടീസർ

Last Updated:

വിഷു റിലീസ് ആയി ഏപ്രിൽ 14ന് ചിത്രം തിയെറ്ററുകളിലേക്ക് എത്തും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സുരാജ് വെഞ്ഞാറമൂട് നായകനായി എത്തുന്ന മദനോത്സവത്തിൻ്റെ രസകരമായ പുതിയ ടീസർ പുറത്തിറങ്ങി. മദനൻ എന്ന കഥാപാത്രമായാണ് സുരാജ് സിനിമയിൽ എത്തുന്നത്. കോഴിക്കുഞ്ഞുങ്ങൾക്ക് കളറടിക്കുന്ന ജോലി ചെയ്യുന്ന മദനൻ്റെ ജീവിതത്തിലെ ചില സംഭവവികാസങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. മദനനോടൊപ്പം രസകരമായ മറ്റ് പല കഥാപാത്രങ്ങളും ചിത്രത്തിൽ നിറഞ്ഞാടുമെന്ന് ടീസർ ഉറപ്പ് നൽകുന്നുണ്ട്.
മദനോത്സവം
മദനോത്സവം
advertisement

സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന ചിത്രം വിനായക അജിത്താണ് നിർമിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രതീഷ് ബാലകൃഷ്ണ പൊതുവാൾ ആണ്. ബാബു ആന്റണിയും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Also read: കാസർഗോഡ് നിന്ന് സൗത്ത് ഇന്ത്യയിലെ കോഴിക്ക് കളറടിക്കുന്ന മദനനായി സുരാജ്; ‘മദനോത്സവം’ വിഷുവിന് തിയേറ്ററിൽ

വിഷു റിലീസ് ആയി ഏപ്രിൽ 14ന് ചിത്രം തിയെറ്ററുകളിലേക്ക് എത്തും. ചിത്രത്തിന്റെ ടീസറും ട്രെയ്‌ലറും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇ സന്തോഷ് കുമാറിന്റെ നോവലിനെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന് ശേഷം രതീഷ് തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണ് ഇത്.

advertisement

ഭാമ അരുണ്‍, രാജേഷ് മാധവന്‍, പി.പി. കുഞ്ഞികൃഷ്ണന്‍, രഞ്ജി കാങ്കോല്‍, രാജേഷ് അഴിക്കോടന്‍, ജോവല്‍ സിദ്ധിഖ്, സ്വാതിദാസ് പ്രഭു, സുമേഷ് ചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഛായാഗ്രഹണം – ഷെഹ്നാദ് ജലാല്‍, എഡിറ്റിങ്ങ് – വിവേക് ഹര്‍ഷന്‍, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ – ജെയ് കെ., പ്രൊഡക്ഷന്‍ ഡിസൈനര്‍ – ജ്യോതിഷ് ശങ്കര്‍, സൗണ്ട് ഡിസൈന്‍ – ശ്രീജിത്ത് ശ്രീനിവാസന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – രഞ്ജിത് കരുണാകരന്‍, ആര്‍ട്ട് ഡയറക്റ്റര്‍ – കൃപേഷ് അയ്യപ്പന്‍കുട്ടി, സംഗീത സംവിധാനം – ക്രിസ്റ്റോ സേവിയര്‍, വസ്ത്രാലങ്കാരം – മെല്‍വി ജെ., മേക്കപ്പ് – ആര്‍.ജി. വയനാടന്‍, അസ്സോസിയേറ്റ് ഡയറക്ടര്‍ – അഭിലാഷ് എം.യു., സ്റ്റില്‍സ് – നന്ദു ഗോപാലകൃഷ്ണന്‍, ഡിസൈന്‍ – അരപ്പിരി വരയന്‍.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
Madanolsavam | ഉണ്ടയില്ലാതാണോടാ നിൻ്റെ ഗുണ്ട കളി..? സുരാജ് വെഞ്ഞാറമൂടിന്റെ വിഷു ചിത്രം 'മദനോത്സവം' ടീസർ
Open in App
Home
Video
Impact Shorts
Web Stories