TRENDING:

Spadikam 4K | ആട് തോമാ വരും, ഫെബ്രുവരിയിൽ, 4Kയിൽ; 'സ്ഫടികം' ടീസർ

Last Updated:

1995ലെ ബോക്‌സ് ഓഫീസിൽ 8 കോടിയിലധികം കളക്ഷൻ നേടിയ ചിത്രമായ സ്‌ഫടികം റീ-റിലീസ് ഫെബ്രുവരിയിൽ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ട്രെയ്‌ലർ എന്തെന്നോ, ടീസർ എങ്ങനെയാണെന്നോ കേട്ടുകേൾവിയില്ലാത്ത കാലം. തിയേറ്ററിൽ എ.സി. തന്നെ വലിയ ആഡംബരമായി മാറിയ നാളുകളിൽ ചുവന്ന കളർ ഷർട്ടും ഇട്ട്, ഉടുമുണ്ടു ചുഴറ്റി, റെയ്ബാൻ ഗ്ലാസും മുഖത്തു വച്ച് ആടുതോമ കീഴടക്കിയത് എണ്ണമറ്റ പ്രേക്ഷക ഹൃദയങ്ങളാണ്. മടങ്ങിവരവിലും സ്റ്റൈൽ ഒട്ടും കുറയ്ക്കുന്നില്ല. പേരിലെ ‘സ്‌ഫടികം’ പോലെത്തന്നെ നല്ല 4Kയിൽ (Spadikam 4K) മിന്നിത്തിളങ്ങിയാണ് രണ്ടാം വരവ്.
സ്‌ഫടികം 4K
സ്‌ഫടികം 4K
advertisement

ഭദ്രൻ സംവിധാനം ചെയ്ത് മോഹൻലാൽ, തിലകൻ, ഉർവശി, കെ.പി.എ.സി. ലളിത, നെടുമുടി വേണു തുടങ്ങിയവർ പ്രധാനവേഷങ്ങളിലെത്തിയ സിനിമയാണ് സ്‌ഫടികം. 4K റിലീസിനും മുന്നോടിയായി പുറത്തിറക്കിയ സിനിമയുടെ ടീസർ കാണാം.

Also read: ‘അയ്യര് കണ്ട ദുബായ്’ വരുന്നു; ചിത്രത്തിൽ മുകേഷ്, ഷൈൻ ടോം ചാക്കോ, ദുർഗ കൃഷ്ണ

1995ലെ ബോക്‌സ് ഓഫീസിൽ 8 കോടിയിലധികം കളക്ഷൻ നേടിയ ചിത്രം ആ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രങ്ങളിൽ ഒന്നായിരുന്നു. മറ്റു സുപ്രധാന പുരസ്കാരങ്ങൾക്കൊപ്പം മോഹൻലാൽ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടുകയുമുണ്ടായി.

advertisement

ചിത്രം തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലേക്ക് റീമേക്ക് ചെയ്തു. വർഷങ്ങൾക്കിപ്പുറം ഈ സിനിമ ഒരു ആരാധനാ പദവി കൈവരിച്ചു. ആടു തോമ എന്ന കഥാപാത്രം വർഷങ്ങളായി ഒരു പോപ്പ് കൾച്ചർ ഐക്കണായി മാറി.

2020 മാർച്ചിൽ, ചിത്രത്തിന്റെ 25-ാം വാർഷിക വേളയിൽ, ‘സ്‌ഫടികം’ ഡിജിറ്റലായി മെച്ചപ്പെടുത്തി തിയേറ്ററുകളിൽ വീണ്ടും റിലീസ് ചെയ്യാനുള്ള പദ്ധതി പ്രഖ്യാപിച്ചു. സ്ഫടികത്തിന്റെ ഡിജിറ്റലായി പുനർനിർമ്മിച്ച 4K ഡോൾബി അറ്റ്‌മോസ് പതിപ്പ് 2023 ഫെബ്രുവരി 9-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.

advertisement

രാഷ്ട്രപതിയുടെ കയ്യിൽ നിന്നും ബഹുമതി സ്വീകരിച്ച കണക്ക് മാഷ് ചാക്കോയുടെ താന്തോന്നിയായ മകന്റെ വേഷമാണ് മോഹൻലാലിന്റെ ആട് തോമയ്ക്ക്. എഞ്ചിനീയറിംഗ് വൈദഗ്ധ്യം ഉണ്ടെങ്കിലും, കണക്ക് ഭൂമിയുടെ സ്പന്ദനമായി കൊണ്ടുനടക്കുന്ന ചാക്കോ മാഷിന് തോമയുടെ പ്രതിഭ തിരിച്ചറിയാൻ സാധിക്കുന്നില്ല. ഒടുവിൽ അച്ഛന്റെ മാർഗനിർദേശങ്ങൾക്കു വിപരീതമായി ക്വാറി നടത്തിയും, തല്ലുകൂടിയും തോമാ വളർന്നു വരുന്നു. അപ്പോഴും തോമാ ഉള്ളിൽ അടക്കിപ്പിടിച്ച കുടുംബ സ്നേഹം അയാളിൽ മാറ്റൊലിയേകുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: On February 9, Spadikam, the film that gave Mohanlal’s character Aadu Thoma cult status, will have a second run in theatres. On February 9, 2023, a digitally enhanced version of the movie in 4K will be released. Thilakan, Urvashi, KPAC Lalitha, and others are included in the cast of the film, which was directed by Bhadran 

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
Spadikam 4K | ആട് തോമാ വരും, ഫെബ്രുവരിയിൽ, 4Kയിൽ; 'സ്ഫടികം' ടീസർ
Open in App
Home
Video
Impact Shorts
Web Stories