TRENDING:

Imbam | 'മുട്ടുമടക്കണ്ട, നേരെ അവരുടെ കാലിലേക്ക് കമിഴ്ന്നടിച്ചു വീണാൽ മതി'; രസനിമിഷങ്ങളുമായി 'ഇമ്പം' ടീസർ

Last Updated:

ഒക്ടോബർ ആദ്യവാരം ചിത്രം തിയേറ്റർ റിലീസിനെത്തും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ലാലു അലക്സ്, ദീപക് പരമ്പോൽ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം ഇമ്പത്തിന്റെ (Imbam) ടീസർ പുറത്തിറക്കി.ബംഗളുരു ആസ്ഥാനമായ മാമ്പ്ര സിനിമാസിന്റെ ബാനറിൽ ഡോ. മാത്യു മാമ്പ്ര നിർമ്മിച്ചിരിക്കുന്ന സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് ശ്രീജിത്ത് ചന്ദ്രനാണ്. നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ്റെ നേതൃത്വത്തിലുള്ള മാജിക് ഫ്രെയിംസാണ് ചിത്രത്തിലെ ഗാനങ്ങളുടെ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ഒക്ടോബർ ആദ്യവാരം ചിത്രം തിയേറ്റർ റിലീസിനെത്തുമെന്ന് നിർമ്മാതാവ് അറിയിച്ചു.
ഇമ്പം
ഇമ്പം
advertisement

‘ബ്രോ ഡാഡി’ എന്ന ചിത്രത്തിന് ശേഷം ലാലു അലക്‌സ് പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ മീരാ വാസുദേവ്, ദർശന സുദർശൻ, ഇര്‍ഷാദ്, കലേഷ് രാമാനന്ദ്, ദിവ്യ എം. നായര്‍, ശിവജി ഗുരുവായൂര്‍, നവാസ് വള്ളിക്കുന്ന്, വിജയന്‍ കാരന്തൂര്‍, മാത്യു മാമ്പ്ര, ഐ.വി. ജുനൈസ്, ജിലു ജോസഫ്, സംവിധായകരായ ലാല്‍ ജോസ്, ബോബന്‍ സാമുവല്‍ തുടങ്ങിയവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

advertisement

Also read: Anoop Menon | ബ്രോ കോഡ്: ’21ഗ്രാംസ്’ ടീമിനൊപ്പം അനൂപ് മേനോൻ വീണ്ടും; കൂടെ ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ എന്നിവരും

ഒരു മുഴുനീള ഫാമിലി എന്‍റര്‍ടെയ്നറായ ചിത്രത്തിൽ വിനീത് ശ്രീനിവാസൻ, ദേശീയ അവാർഡ് ജേതാവ് അപർണ ബാലമുരളി, ശ്രീകാന്ത് ഹരിഹരൻ, സിത്താര കൃഷ്ണകുമാർ തുടങ്ങിയവർ ഗാനങ്ങൾ ആലപിക്കുന്നു.

ഛായാഗ്രഹണം: നിജയ് ജയന്‍, എഡിറ്റിംഗ്: കുര്യാക്കോസ് ഫ്രാൻസിസ് കുടശ്ശെരില്‍, സംഗീതം: പി.എസ്. ജയഹരി, ഗാനരചന: വിനായക് ശശികുമാര്‍, ആര്‍ട്ട്: ആഷിഫ് എടയാടന്‍, കോസ്റ്റിയൂം: സൂര്യ ശേഖര്‍, മേക്കപ്പ്: മനു മോഹന്‍, പ്രോഡക്ഷന്‍ കണ്‍ട്രോളര്‍: അബിന്‍ എടവനക്കാട്, സൗണ്ട് ഡിസൈന്‍: ഷെഫിന്‍ മായന്‍, സൗണ്ട് റെക്കോർഡിങ്: രൂപേഷ് പുരുഷോത്തമൻ, അസോസിയേറ്റ് ഡയറക്ടര്‍: ജിജോ ജോസ്, കളറിസ്റ്റ്: ലിജു പ്രഭാകർ, വി.എഫ്.എക്സ്.: വിനു വിശ്വൻ, ആക്ഷൻ: ജിതിൻ വക്കച്ചൻ, സ്റ്റിൽസ്: സുമേഷ് സുധാകരൻ, ഡിസൈന്‍സ് : രാഹുൽ രാജ്, പി.ആർ.ഓ: പി.ശിവപ്രസാദ്, മാർക്കറ്റിങ്: സ്നേക്ക് പ്ലാൻ്റ് എൽ.എൽ.പി.

advertisement

Summary: Malayalam movie Imbam featuring Lalu Alex, Lal Jose and Deepak Parambol released its teaser. The film is releasing in October

മലയാളം വാർത്തകൾ/ വാർത്ത/Film/
Imbam | 'മുട്ടുമടക്കണ്ട, നേരെ അവരുടെ കാലിലേക്ക് കമിഴ്ന്നടിച്ചു വീണാൽ മതി'; രസനിമിഷങ്ങളുമായി 'ഇമ്പം' ടീസർ
Open in App
Home
Video
Impact Shorts
Web Stories