TRENDING:

Neymar teaser | ബ്രസീൽ ഫാൻസ്‌ ആണോ? ഒരു അടിപൊളി ഐറ്റം ഉണ്ട്; രസകരമായ ടീസറുമായി മാത്യു, നസ്ലൻ ടീമിന്റെ 'നെയ്മർ'

Last Updated:

കേരളത്തിലും പുറത്തുമായി 80 ദിവസം കൊണ്ടാണ് നെയ്മറിൻ്റെ ഷൂട്ടിങ് പൂർത്തീകരിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ജോ ആൻഡ് ജോയ്ക്ക് ശേഷം മാത്യു (Mathew Thomas) നസ്ലൻ (Naslen Gafoor) കോമ്പോ വീണ്ടും ഒന്നിക്കുന്ന ‘നെയ്മർ’ (Neymar) എന്ന ചിത്രത്തിന്റെ ഇൻട്രോ ടീസർ റിലീസ് ചെയ്തു. വി സിനിമാസ് ഇൻ്റർനാഷണലിൻ്റെ ബാനറിൽ പദ്മ ഉദയ് നിർമ്മിക്കുന്ന ‘നെയ്മർ’ നവാഗതനായ സുധി മാഡിസൻ കഥയെഴുതി സംവിധാനം ചെയ്യുന്നു.
advertisement

ആദർശ് സുകുമാരൻ, പോൾസൻ സ്കറിയ എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവുമെഴുതുന്നു. ഒരു ഫുൾ ടൈം ഫാമിലി എന്റർടൈൻമെന്റ് ചിത്രമായ നെയ്മറിൽ നസ്ലൻ, മാത്യു എന്നിവർക്കൊപ്പം മറ്റ് നിരവധി താരങ്ങളും അഭിനയിക്കുന്നു.

കേരളത്തിലും പുറത്തുമായി 80 ദിവസം കൊണ്ടാണ് നെയ്മറിൻ്റെ ഷൂട്ടിങ് പൂർത്തീകരിച്ചത്. സംഗീതം- ഷാൻ റഹ്മാൻ, ഛായാഗ്രഹണം- ആൽബി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ഉദയ് രാമചന്ദ്രൻ, കല- നിമേഷ് എം. താനൂർ, വസ്ത്രാലങ്കാരം- മഞ്ജുഷ രാധാകൃഷ്ണൻ, അസോസിയേറ്റ് ഡയറക്ടർ-മാത്യൂസ് തോമസ്സ്, പ്രൊഡക്ഷൻ കൺട്രോളർ- പി.കെ. ജിനു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങി മൾട്ടി ലാംഗ്വേജിലായി പാൻ ഇന്ത്യ തലത്തിൽ ഇറങ്ങുന്ന ‘നെയ്മർ’ തിയേറ്റർ പ്രദർശനത്തിന് ഒരുങ്ങകയാണ്. പി.ആർ.ഒ.- എ.എസ്. ദിനേശ്.

മലയാളം വാർത്തകൾ/ വാർത്ത/Film/
Neymar teaser | ബ്രസീൽ ഫാൻസ്‌ ആണോ? ഒരു അടിപൊളി ഐറ്റം ഉണ്ട്; രസകരമായ ടീസറുമായി മാത്യു, നസ്ലൻ ടീമിന്റെ 'നെയ്മർ'
Open in App
Home
Video
Impact Shorts
Web Stories