TRENDING:

Prabhas in Salaar | ഇതിലെങ്കിലും മിന്നിച്ചേക്കണേ; പ്രഭാസ് നായകനാവുന്ന 'സലാർ' ടീസർ പുറത്തിറങ്ങുന്ന തിയതി പ്രഖ്യാപിച്ചു

Last Updated:

ഈ വാരം തന്നെ ടീസർ എത്തിച്ചേരും എന്ന് കെ.ജി.എഫ്. സംവിധായകൻ കൂടിയായ പ്രശാന്ത് നീൽ അറിയിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബാഹുബലിക്ക് ശേഷം ഹിറ്റ് അടിച്ച ഒരു പ്രഭാസ് (Prabhas) ചിത്രമെങ്കിലും പുറത്തിറങ്ങിയിട്ടുണ്ടോ എന്ന് പരക്കെ ചോദ്യമുയരുന്ന സാഹചര്യമുണ്ട്. ആദിപുരുഷ് കൂടി അമ്പേ പരാജയമായി സഹചര്യത്തിൽ ഇനി പ്രതീക്ഷ സലാറിലാണ് (Salaar). ചിത്രത്തിന്റെ ടീസർ റിലീസ് തിയതി നിശ്ചയിച്ചു കഴിഞ്ഞു. ഈ വാരം തന്നെ ടീസർ എത്തിച്ചേരും എന്ന് കെ.ജി.എഫ്. സംവിധായകൻ കൂടിയായ പ്രശാന്ത് നീൽ അറിയിച്ചു. ഒരു ട്വീറ്റിലൂടെയാണ് ടീസർ റിലീസ് വിവരം അറിയിച്ചത്. ജൂലൈ ആറാണ് ആ തിയതി.
സലാർ
സലാർ
advertisement

സലാർ പോസ്റ്ററിനൊപ്പമാണ് ടീസർ റിലീസ് ചെയ്യുമെന്ന വിവരം പുറത്തുവിട്ടത്. പോസ്റ്ററിൽ പ്രഭാസിന്റെ കയ്യിൽ ആയുധം കാണാം. ഒരാളെ ആക്രമിക്കുമ്പോൾ അത് കണ്ടുനിൽക്കുന്ന ആൾക്കൂട്ടത്തെയും ഇതിൽ കാണാവുന്നതാണ്.

ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘സലാർ’. കെജിഎഫ് സംവിധാനം ചെയ്ത സംവിധായകൻ പ്രശാന്ത് നീലും പ്രഭാസും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. പ്രഭാസിന്റെ വമ്പൻ ചിത്രമായ ആദിപുരുഷ് ബോക്‌സ് ഓഫീസിൽ പരാജയപ്പെട്ടതിന് ശേഷമുള്ള ആദ്യ ചിത്രം കൂടിയാണ് ‘സലാർ’.

ഹോംബാലെ ഫിലിംസ് നിർമ്മിച്ച സലാറിൽ പ്രഭാസിനൊപ്പം പൃഥ്വിരാജ് സുകുമാരൻ, ശ്രുതി ഹാസൻ, ജഗപതി ബാബു എന്നിവരും അഭിനയിക്കുന്നു. പ്രശാന്ത് നീൽ സംവിധാനം ചെയ്ത ചിത്രം 2023 സെപ്റ്റംബർ 28 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: The wait is finally over. The much anticipated teaser of the movie Salaar, headlined by pan-Indian star Prabhas is coming in July 2023. The movie is decisive for Prabhas who could not create a hit after the massive success of Baahubali franchise. Salaar marks his association with Prashanth Neel, maker of KGF movies

advertisement

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Prabhas in Salaar | ഇതിലെങ്കിലും മിന്നിച്ചേക്കണേ; പ്രഭാസ് നായകനാവുന്ന 'സലാർ' ടീസർ പുറത്തിറങ്ങുന്ന തിയതി പ്രഖ്യാപിച്ചു
Open in App
Home
Video
Impact Shorts
Web Stories