TRENDING:

നടി ശരണ്യക്ക് ഇത് ഏഴാമത്തെ തലച്ചോർ ശസ്ത്രക്രിയ; പ്രാർത്ഥനയോടെ സഹപ്രവർത്തകരും പ്രേക്ഷകരും

Last Updated:

Teleserial actress Saranya Sasidharan undergoes brain surgery for the seventh time | ഇന്ന് രാവിലെ എട്ടു മണിക്ക് തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിട്യൂട്ടിൽ ഏഴാമത് ശസ്ത്രക്രിയ ആരംഭിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആറ് തവണ ശസ്ത്രക്രിയ നടത്തിയിട്ടും ഏഴാമത്തെ പ്രാവശ്യവും തിരികെ വന്ന ബ്രെയിൻ ട്യൂമർ സർജറി നടത്തേണ്ട അവസ്ഥയിലാണ് മിനി സ്‌ക്രീനിൽ നിറഞ്ഞു നിന്നിരുന്ന ശരണ്യ ശശിധരൻ. ഇന്ന് രാവിലെ എട്ടു മണിക്ക് തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിട്യൂട്ടിൽ ഏഴാമത് ശസ്ത്രക്രിയ ആരംഭിച്ചു. കണ്ണൂർ സ്വദേശിയായ ശരണ്യ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. ശസ്ത്രക്രിയകൾ പലതു നടന്നപ്പോഴും ടെലിവിഷൻ സീരിയൽ, ആൽബം രംഗങ്ങളിൽ ശരണ്യ തന്റേതായ തിരിച്ചു വരവുകൾ നടത്തിയിരുന്നു. ഛോട്ടാ മുംബൈ എന്ന ചിത്രത്തിൽ മോഹൻലാലിൻറെ സഹോദരിയുടെ വേഷം ചെയ്തിരുന്നു.
advertisement

2012ൽ ആണ് ആദ്യമായി ശരണ്യക്ക് ട്യൂമർ സാന്നിധ്യം സ്ഥിരീകരിക്കുന്നത്. അന്ന് മുതൽ നടത്തിയത് മേജർ സർജറികൾ ആയിരുന്നു. തുടരെത്തുടരെയുള്ള ശസ്ത്രക്രിയകൾ ശരണ്യയുടെ ആരോഗ്യത്തെയും സാരമായി ബാധിച്ചു. സൂരജ് പാലാക്കാരൻ എന്ന സാമൂഹിക പ്രവർത്തകൻ ആണ് ശരണ്യയുടെ അവസ്ഥ ഫേസ്ബുക് വീഡിയോയിലൂടെ പ്രേക്ഷകരെ അറിയിച്ചത്. ശരണ്യയുടെ അവസ്ഥയെപ്പറ്റി വിഡിയോയിൽ നടി സീമ ജി.നായരും സംസാരിക്കുന്നുണ്ട്. ചികിത്സ ചിലവുകൾ താങ്ങാനാവാത്ത അവസ്ഥയിലാണ് കുടുംബം. ശരണ്യക്കായി ചികിത്സാ സഹായം എത്തിക്കുന്നതിനുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഈ വിഡിയോയിൽ ഉണ്ട്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
നടി ശരണ്യക്ക് ഇത് ഏഴാമത്തെ തലച്ചോർ ശസ്ത്രക്രിയ; പ്രാർത്ഥനയോടെ സഹപ്രവർത്തകരും പ്രേക്ഷകരും