TRENDING:

Oru Thathwika Avalokanam | 'ഞാന്‍ സമാധാനം ആഗ്രഹിക്കുന്ന പാവം വര്‍ഗീയവാദിയാണ്'; ഒരു താത്വിക അവലോകനം ട്രെയിലര്‍ പുറത്ത്

Last Updated:

അഖില്‍ മാരാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഒരു താത്വിക അവലോകനം' ഡിസംബര്‍ 31-ന് പ്രദര്‍ശനത്തിനെത്തും.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ജോജു ജോര്‍ജ്ജ് (Joju George), നിരഞ്ജ് രാജു (Niranj Raju), അജു വര്‍ഗ്ഗീസ് (Aju Varghese) എന്നിവരെ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഒരു താത്വിക അവലോകത്തിന്റെ(Oru Thathwika avalokanam) ട്രെയിലര്‍ പുറത്തിറങ്ങി. ചിരിക്കാനും ചിന്തിപ്പിക്കാനും കഴിയുന്നവിധത്തിലായിരിക്കും പ്രേക്ഷകരിലേക്ക് എത്തുക എന്നത് ട്രെയിലര്‍ സൂചിപ്പിക്കുന്നു.
advertisement

യോഹന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ ഗീവര്‍ഗ്ഗീസ് യോഹന്നാന്‍ നിര്‍മ്മിച്ച് അഖില്‍ മാരാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഒരു താത്വിക അവലോകനം' (Our Thathwika Avalokanam) ഡിസംബര്‍ 31-ന് പ്രദര്‍ശനത്തിനെത്തും.

ഷമ്മി തിലകന്‍, മേജര്‍ രവി, പ്രേംകുമാര്‍, ബാലാജി ശര്‍മ്മ, വിയാന്‍, ജയകൃഷ്ണന്‍, നന്ദന്‍ ഉണ്ണി, മാമുക്കോയ, പ്രശാന്ത് അലക്‌സ്, മന്‍ രാജ്, ഉണ്ണി രാജ്, സജി വെഞ്ഞാറമൂട്, പുതുമുഖം അഭിരാമി, ശൈലജ തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍.

advertisement

വിഷ്ണു നാരായണന്‍ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നു. കൈതപ്രം, മുരുകന്‍ കാട്ടാക്കട എന്നിവരുടെ വരികള്‍ക്ക് ഒ.കെ. രവിശങ്കര്‍ സംഗീതം പകരുന്നു. ശങ്കര്‍ മഹാദേവന്‍, മധു ബാലകൃഷ്ണന്‍, ജോസ് സാഗര്‍, രാജാലക്ഷ്മി എന്നിവരാണ് ഗായകര്‍. പശ്ചാത്തല സംഗീതം- ഷാന്‍ റഹ്‌മാന്‍, എഡിറ്റിംങ്- ലിജോ പോള്‍.

പ്രൊജ്റ്റ് ഡിസൈന്‍- ബാദുഷ, ലൈന്‍ പ്രൊഡ്യുസര്‍- മേലില രാജശേഖരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- എസ്സാ കെ. എസ്തപ്പാന്‍, കല- ശ്യാം കാര്‍ത്തികേയന്‍, മേക്കപ്പ്- ജിത്തു പയ്യന്നൂര്‍, വസ്ത്രാലങ്കാരം- അരവിന്ദന്‍, സ്റ്റില്‍സ്- സേതു, പരസ്യകല- അധിന്‍ ഒല്ലൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ബോസ്, ഫിനാന്‍സ് കണ്‍ട്രോളര്‍- സുനില്‍ വേറ്റിനാട്, പ്രൊജക്റ്റ് മെന്റര്‍- ശ്രീഹരി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പൂര്‍ണ്ണമായും രാഷ്ട്രീയ ആക്ഷേപ ഹാസ്യത്തിനു പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രമാണ് 'ഒരു താത്വിക അവലോകം' പി.ആര്‍.ഒ. - എ.എസ്. ദിനേശ്.

മലയാളം വാർത്തകൾ/ വാർത്ത/Film/
Oru Thathwika Avalokanam | 'ഞാന്‍ സമാധാനം ആഗ്രഹിക്കുന്ന പാവം വര്‍ഗീയവാദിയാണ്'; ഒരു താത്വിക അവലോകനം ട്രെയിലര്‍ പുറത്ത്
Open in App
Home
Video
Impact Shorts
Web Stories