TRENDING:

Kunjamminis Hospital | ഇന്ദ്രജിത്തും ആത്മാവാണോ? ദുരൂഹത നിറഞ്ഞ കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ ട്രെയ്‌ലർ

Last Updated:

ഇന്ദ്രജിത്ത് സുകുമാരന്‍, പ്രകാശ് രാജ്, ബാബുരാജ്, നൈല ഉഷ, സരയൂ മോഹൻ എന്നിവർ പ്രധാന കഥാപാത്രങ്ങൾ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ദ്രജിത്ത് സുകുമാരന്‍, പ്രകാശ് രാജ്, ബാബുരാജ്, നൈല ഉഷ, സരയൂ മോഹൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സനല്‍ വി. ദേവന്‍ സംവിധാനം ചെയ്യുന്ന ‘കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസായി. ജൂലൈ 28ന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ ഹരിശ്രീ അശോകന്‍, ബിനു പപ്പു, ബിജു സോപാനം, ജെയിംസ് ഏലിയാ, സുധീര്‍ പറവൂര്‍, ശരത്, പ്രശാന്ത് അലക്‌സാണ്ടര്‍, ഉണ്ണി രാജാ, അല്‍ത്താഫ് മനാഫ്, ഗംഗ മീര, മല്ലിക സുകുമാരന്‍ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.
കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ
കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ
advertisement

‘പ്രിയന്‍ ഓട്ടത്തിലാണ്’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം വൗ സിനിമാസിന്റെ ബാനറില്‍ സന്തോഷ് ത്രിവിക്രമന്‍ നിര്‍മ്മിക്കുന്ന ഈ ഫാന്റസി കോമഡി ചിത്രത്തിന്റെ ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി നിര്‍വ്വഹിക്കുന്നു.

Also read: ഏറെ നാളുകൾക്കു ശേഷം ഇന്ദ്രജിത്തും മല്ലിക സുകുമാരനും ഒരു ചിത്രത്തിൽ; ‘കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ’ സിനിമയിലെ ഗാനരംഗം

അഭയകുമാര്‍ കെ., അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്ന് കഥ, തിരക്കഥ സംഭാഷണമെഴുതുന്നു. ബി.കെ. ഹരിനാരായണന്‍, സന്തോഷ് വർമ്മ, വിനായക് ശശികുമാര്‍ എന്നിവര്‍ എഴുതിയ വരികള്‍ക്ക് രഞ്ജിന്‍ രാജ് സംഗീതം പകരുന്നു.

advertisement

ലൈന്‍ പ്രൊഡ്യൂസര്‍- ഷിബു ജോബ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍- അനീഷ് സി. സലിം, എഡിറ്റര്‍- മന്‍സൂര്‍ മുത്തുട്ടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷബീര്‍ മലവട്ടത്ത്, മേക്കപ്പ്- മനു മോഹന്‍, കോസ്റ്റ്യൂംസ്- നിസാര്‍ റഹ്മത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സ്യമന്തക് പ്രദീപ്, ഫിനാന്‍സ് കണ്‍ട്രോളര്‍- അഗ്‌നിവേശ്, വിഎഫ്എക്‌സ്- കോക്കനട്ട് ബഞ്ച്, പ്രൊമിസ്; സ്റ്റില്‍സ്- രാഹുല്‍ എം. സത്യന്‍, പരസ്യകല- ആന്റണി സ്റ്റീഫൻ, ടൈറ്റിൽ ഡിസൈന്‍- അസ്തറ്റിക് കുഞ്ഞമ്മ, പി ആര്‍ ഒ- എ.എസ്. ദിനേശ്, പി. ശിവപ്രസാദ്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Trailer drops for the movie Kunjamminis Hospital starring Indrajith Sukumaran and Mallika Sukumaran. The 2.31 minute trailer video is noteworthy for the exciting elements it encompasses in relation to a hospital building. Prakash Raj, Baburaj, Nyla Usha and Sarayu Mohan are other major characters

മലയാളം വാർത്തകൾ/ വാർത്ത/Film/
Kunjamminis Hospital | ഇന്ദ്രജിത്തും ആത്മാവാണോ? ദുരൂഹത നിറഞ്ഞ കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ ട്രെയ്‌ലർ
Open in App
Home
Video
Impact Shorts
Web Stories