കാണ്ഡഹാർ, ഫെയ്സ് ടു ഫെയ്സ് എന്നീ ചിത്രങ്ങൾക്ക് ശേഷം രാഗിണി മലയാളത്തിൽ അഭിനയിക്കുന്ന സിനിമയാണ് ‘ഷീല’. റിയാസ് ഖാൻ, മഹേഷ്, അവിനാഷ് (കന്നഡ), ശോഭ് രാജ് (കന്നഡ), സുനിൽ സുഖദ, മുഹമ്മദ് എരവട്ടൂർ, ശ്രീപതി, പ്രദോഷ് മോഹൻ, ചിത്ര ഷേണായ്, ലയ സിംപ്സൺ, സ്നേഹ മാത്യു, ബബിത ബഷീർ, ജാനകി ദേവി എന്നിവരോടൊപ്പം ഏറെ പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു.
ബാംഗ്ലൂരിൽ തനിക്ക് നേരിടേണ്ടി വന്ന ഗുരുതരമായ ഒരു പ്രശ്‌നത്തിന് പരിഹാരം തേടി കേരളത്തിലെത്തുന്ന ഷീല എന്ന യുവതിക്ക്, അവിചാരിതമായി നേരിടേണ്ടി വരുന്ന സംഭവബഹുലമായ മുഹൂർത്തങ്ങൾ ദൃശൃവൽക്കരിക്കുന്ന സർവൈവൽ റിവെഞ്ച് ത്രില്ലറായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അരുൺ കൂത്തടുത്ത് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് കിരൺ ദാസ് നിർവഹിക്കുന്നു. മ്യൂസിക്- അലോഷ്യ പീറ്റർ, എബി ഡേവിഡ്, ബി.ജി.എം.- എബി ഡേവിഡ്.
advertisement
പ്രൊഡക്ഷൻ കൺട്രോളർ- രാജേഷ് ഏലൂർ, വരികൾ- ടി.പി.സി. വലയന്നൂർ, ജോർജ് പോൾ, റോസ് ഷാരോൺ ബിനോ, യദുകൃഷ്ണൻ, ആർട്ട് – അനൂപ് ചൂലൂർ, മേക്കപ്പ്- സന്തോഷ് വെൺപകൽ, വസ്ത്രാലങ്കാരം- ആരതി ഗോപാൽ, ആക്ഷൻ- റൺ രവി, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സിജോ ജോസഫ്, അസോസിയേറ്റ് ഡയറക്ടർ- ജംനാസ് മുഹമ്മദ്, സന്ദീപ് എം. തോമസ്, കൊറിയോഗ്രാഫർ- ശ്രീജിത്ത് പി. ഡാസ്ലേഴ്സ്, സൗണ്ട് ഡിസൈൻ- രാജേഷ് പി.എം., കളറിസ്റ്റ് -സുരേഷ് എസ്.ആർ., ഓഡിയോഗ്രാഫി – ജിജോ ടി. ബ്രൂസ്, വി.എഫ്.എക്സ്.- കോക്കനട്ട് ബെഞ്ച്, പി.ആർ.ഒ.- പി. ശിവപ്രസാദ്, മാർക്കറ്റിങ്- 1000 ആരോസ്, സ്റ്റിൽസ്- രാഹുൽ എം. സത്യൻ, ഡിസൈൻസ്- മനു ഡാവിഞ്ചി (ഡാവിഞ്ചി ഫിലിം സ്റ്റുഡിയോ) എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
Summary: Trailer drops for the movie Sheela starring Ragini Dwivedi