രണ്ടു വർഷം നീണ്ടു നിന്ന പരിശീലനമാണ് നായകൾക്കും കോഴിക്കും വേണ്ടി വന്നതെന്ന് സംവിധായകൻ ദേവൻ പറഞ്ഞു. “ഇത്തരമൊരു ചിത്രം നിർമിക്കാനും ചിത്രത്തിൻ്റെ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങി ചിത്രീകരണ സമയത്തും പിന്നിടുള്ള പോസ്റ്റ് പ്രൊഡക്ഷനിലുമെല്ലാം വിജയ് ബാബു സാർ ഒപ്പം നിന്നു. അദ്ദേഹത്തിൻ്റെ പ്രോത്സാഹനവും, സഹകരണവുമായിരുന്നു എപ്പോഴും പ്രചോദനം. ഇതൊരു ചലഞ്ചിംഗ് മൂവി തന്നെ ആയിരിക്കുമെന്നാണ് വിജയ് ബാബു ആത്മവിശ്വാസം പ്രകടിപ്പിച്ചത്.”
75 ദിവസത്തെ ചിത്രീകരണവും ഒരു വർഷത്തോളമെടുത്ത പോസ്റ്റ് പ്രൊഡക്ഷനും വേണ്ടി വന്നു. നായകളും പൂവൻ കോഴിയും തമ്മിലുള്ള പ്രണയവും, ഇണക്കങ്ങളും പിണക്കങ്ങളുമൊക്കെയാണ് ചിത്രത്തിൻ്റെ കാതലായ വിഷയം. മനുഷ്യരുടെ വികാരവിചാരങ്ങളാണ് മൃഗങ്ങളിലൂടെ അവതരിപ്പിക്കുന്നത്. പ്രേക്ഷകർ നർമത്തിൻ്റെ പാതയിലൂടെ സഞ്ചരിക്കുമ്പോഴും അതിനിടയിൽ ശക്തമായ ബന്ധങ്ങളുടെ പിരിമുറുക്കവും ചിത്രത്തിലുടെ പ്രതിപാദിക്കുന്നുണ്ട്.
advertisement
അഞ്ച് ഭാഷകളിലായാണ് ചിത്രമൊരുങ്ങുന്നത്. മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലാണ് ഈ ചിത്രം പ്രദർശനത്തിനെത്തുക. ജൂലൈ 14ന് ചിത്രം ലോകമെമ്പാടും പ്രദർശനത്തിനെത്തും. ഏതു ഭാഷക്കാർക്കും, ദേശക്കാർക്കും ഒരുപോലെ ആസ്വദിക്കാൻ പോന്ന ഒരു പാൻ ഇന്ത്യൻ ചിത്രം തന്നെയായിരിക്കുമിത്.
മലയാള സിനിമയിലെ പ്രമുഖ താരങ്ങളുടെ ശബ്ദം ഈ ചിത്രത്തിലുടനീളമുണ്ടന്നതാണ് മറ്റൊരു കൗതുകം. അതാരെല്ലാം എന്നത് സസ്പെൻസ് ആണ്. ഛായാഗ്രഹണം – വിഷ്ണു പണിക്കർ, എഡിറ്റിംഗ് – അയൂബ് ഖാൻ, കലാസംവിധാനം -അരുൺ വെഞ്ഞാറമൂട്, എക്സികുട്ടീവ് പ്രൊഡ്യുസർ – വിനയ് ബാബു, പ്രൊഡക്ഷൻ കൺട്രോളർ ഷിബു ജി. സുശീലൻ, പി.ആർ.ഒ.- വാഴൂർ ജോസ്.
Summary: Valatty is a Malayalam movie presenting animals as its main characters. The film produced by Vijay Babu dropped an all-exciting trailer