യുവത്വത്തിന്റെ ഒരു ആഘോഷം ഉറപ്പിച്ചാണ് ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത്. ഇപ്പോഴിതാ പ്രേക്ഷകന്റെ മനം നിറയ്ക്കുന്ന ആഘോഷക്കാഴ്ചകൾക്ക് ഒരു കുറവും വരുത്തില്ലായെന്ന് ട്രെയ്‌ലറും ഉറപ്പ് നൽകുന്നു. ഒരു പക്കാ കോമഡി ചിത്രമായിട്ടാണ് 'സാറ്റർഡേ നൈറ്റ്' പ്രേക്ഷകരിലേക്ക് എത്തുന്നത്.
advertisement
മലയാള സിനിമയിൽ തന്നെ ആദ്യമായിട്ടായിരിക്കും ഇത്തരത്തിൽ ഒരു പബ്ബിനകത്ത് ഫുൾ പാർട്ടിയും ആഘോഷങ്ങളുമായി ഒരു സിനിമയുടെ ട്രെയ്‌ലർ ലോഞ്ച് ചെയ്‌തിരിക്കുന്നത്. അത് ട്രെയ്‌ലറിൽ നിന്നും വ്യക്തമാകുന്നുമുണ്ട്. ഡിജെയും മ്യൂസിക്കുമെല്ലാമായി പ്രേക്ഷകർക്കും ആഘോഷത്തിന്റെ പൂർണത അനുഭവവേദ്യമാക്കുവാൻ ട്രെയ്‌ലറിന് സാധിച്ചിട്ടുണ്ട്.
ദുബായ്, ബാംഗ്ലൂർ, മൈസൂർ എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്ന ചിത്രം അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ് നിർമ്മിക്കുന്നത്. നിവിൻ പോളിക്കൊപ്പം സിജു വിൽസൻ, സൈജു കുറുപ്പ്, അജു വർഗീസ്, ഗ്രേസ് ആന്റണി, സാനിയ അയ്യപ്പൻ, മാളവിക, പ്രതാപ് പോത്തൻ, ശാരി, വിജയ് മേനോൻ, അശ്വിൻ മാത്യു എന്നിവർ ഒന്നിക്കുന്ന ചിത്രത്തിനായി നവീൻ ഭാസ്കറാണ് തിരക്കഥ ഒരുക്കുന്നത്.
അസ്‌ലം കെ. പുരയിൽ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിനായി ജേക്സ് ബിജോയ് സംഗീതം ഒരുക്കുന്നു. പ്രൊഡക്ഷൻ ഡിസൈനർ - അനീസ് നാടോടി, കോസ്റ്റ്യൂം ഡിസൈനർ - സുജിത്ത് സുധാകരൻ, മേക്കപ്പ് - സജി കൊരട്ടി, ആർട്ട് ഡയറക്ടർ - ആൽവിൻ അഗസ്റ്റിൻ, പ്രൊഡക്ഷൻ കൺട്രോളർ - നോബിൾ ജേക്കബ്, കളറിസ്റ്റ് - ആശിർവാദ് ഹദ്‌കർ, ഡി.ഐ. - പ്രൈം ഫോക്കസ് മുംബൈ, സൗണ്ട് ഡിസൈൻ - രംഗനാഥ് രവീ, ഓഡിയോഗ്രാഫി - രാജകൃഷ്ണൻ എം.ആർ., ആക്ഷൻ - അലൻ അമിൻ, മാഫിയ ശശി, കൊറിയോഗ്രാഫർ - വിഷ്ണു ദേവ, സ്റ്റിൽസ് - സലീഷ് പെരിങ്ങോട്ടുക്കര, ഡിസൈൻ - ആനന്ദ് ഡിസൈൻസ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - കെ.സി. രവി, അസ്സോസിയേറ്റ് ഡയറക്ടർ - ദിനേഷ് മേനോൻ, മാർക്കറ്റിംഗ് കൺസൾട്ടന്റ് - വിവേക് രാമദേവൻ, പി.ആർ.ഒ. - ശബരി.
Summary: A very vibrant trailer dropped for Nivin Pauly movie 'Saturday Night', which marks his association with Rosshan Andrrews after the period drama 'Kayamkulam Kochunni'. The trailer is a promising fun-filled joy ride of sorts