ഡിസംബർ 1ന് മോസ്‌കോയിലും ഡിസംബർ 3ന് സെൻ്റ് പീറ്റേഴ്‌സ്ബർഗിലും അഭിനേതാക്കളുടെയും അണിയറപ്രവർത്തകരുടെയും സാന്നിധ്യത്തിൽ ചിത്രത്തിൻ്റെ പ്രത്യേക പ്രീമിയർ നടക്കും. 24 റഷ്യൻ നഗരങ്ങളിലായി നടക്കുന്ന അഞ്ചാമത് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഉദ്ഘാടന ചടങ്ങിലാണ് ചിത്രം പ്രദർശിപ്പിക്കുക.
ഡിസംബർ എട്ടിന് ചിത്രം റഷ്യയിൽ റിലീസ് ചെയ്യും. പുഷ്പ: ദി റൈസിൻ്റെ ആവേശത്തിലും, പുഷ്പ: ദി റൂളിൻ്റെ കൂടുതൽ വിശേഷങ്ങൾക്കായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
രക്ത ചന്ദനം കടത്തുന്ന പുഷ്‍പരാജിന്‍റെ ജീവിതയാത്രയായിരുന്നു ആദ്യ ഭാഗമായ ‘പുഷ്പ: ദി റൈസ്’ പ്രമേയമാക്കിയത്. അധികാരം കയ്യടക്കുന്ന നായകന്റെ കഥയാണ് ‘പുഷ്‍പ: ദി റൂള്‍’ എന്ന രണ്ടാം ഭാഗത്തിൽ. രശ്മിക മന്ദാന നായികയായെത്തുമ്പോൾ ചിത്രത്തില്‍ പ്രതിനായകനായ എസ്.പി. ഭന്‍വര്‍ സിംഗ് ഷെഖാവത്ത് ആയി ഫഹദ് ഫാസില്‍ തന്നെയാണ് എത്തുന്നത്. മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സംഗീതം പകരുന്നത് ദേവി ശ്രീ പ്രസാദ്.
advertisement
‘പുഷ്പ: ദി റൈസ്’ 2021 ലെ ഏറ്റവും വലിയ വാണിജ്യ ബ്ലോക്ക്ബസ്റ്റർ ആയി മാറി, കൂടാതെ ബോക്‌സ് ഓഫീസിൽ 350 കോടിയിലധികം രൂപ കളക്ഷൻ ഇനത്തിലും നേടി. സിനിമയേക്കാൾ പുഷ്പ മാനിയ ലോകം ഏറ്റെടുത്തു. ചിത്രത്തിലെ സംഭാഷണങ്ങൾ മുതൽ മാനറിസങ്ങളും പാട്ടുകളും വരെ, ലോകമെമ്പാടും ജനപ്രിയമായി മാറി. എന്തിനേക്കാളും, അല്ലു അർജുന്റെ പ്രകടനം ആഗോളതലത്തിൽ പ്രശംസിക്കപ്പെട്ടു.
അല്ലു അർജുൻ, രശ്മിക മന്ദാന എന്നിവർക്കൊപ്പം ഫഹദ് ഫാസിൽ, ധനുഞ്ജയ, സുനിൽ, അനസൂയ ഭരദ്വാജ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കഥാകൃത്ത്, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ സുകുമാർ ബാന്ദ്രെഡിയാണ് സാങ്കേതിക സംഘത്തിലെ പ്രധാനി.
‘പുഷ്പ 2’ ഏറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. അല്ലു അർജുൻ നായകനാകുന്ന ചിത്രത്തിൽ വിജയ് സേതുപതി വില്ലനായി എത്തുമെന്ന് നേരത്തെ ചില റിപ്പോർട്ടുകൾ അവകാശപ്പെട്ടിരുന്നു. എന്നാൽ, സംവിധായകൻ ആറ്റ്‌ലിയുടെ ‘ജവാൻ’ എന്ന സിനിമയിൽ വിജയ് സേതുപതി വില്ലൻ വേഷം ചെയ്യുന്ന തിരക്കിലാണെന്ന് നടന്റെ ടീം അറിയിച്ചു.
Summary: Blockbuster movie ‘Pushpa: The Rise’ headlined by Allu Arjun is now having a release in Russian language. Trailer in Russian language has been out
