TRENDING:

Indrans in Vamanan | ഇന്ദ്രൻസ് വീണ്ടും ഞെട്ടിക്കുമോ? വാമനൻ ട്രെയ്‌ലർ പുറത്ത്

Last Updated:

ഹോം സ്‌റ്റേ മാനേജരായി ജോലിചെയ്യുന്ന ഒരാളുടെയും കുടുംബത്തിന്റെയും അതിജീവനത്തിന്റെ കഥ പറയുന്ന ഹൊറര്‍ സൈക്കോ ത്രില്ലര്‍ ചിത്രമാണ് 'വാമനന്‍

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ദ്രന്‍സിനെ (Indrans) നായക കഥാപാത്രമാക്കി നവാഗതനായ എ.ബി. ബിനില്‍ കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന 'വാമനന്‍' (Vamanan) എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ റിലീസായി. മൂവി ഗ്യാങ് പ്രൊഡക്ഷന്‍സ്‌ന്റെ ബാനറില്‍ അരുണ്‍ ബാബു കെ.ബി., സമഹ് അലി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ബൈജു സന്തോഷ്, അരുണ്‍, നിര്‍മ്മല്‍ പാലാഴി, സെബാസ്റ്റ്യന്‍, ബിനോജ്, ജെറി, മനു ഭാഗവത്, ആദിത്യ സോണി, സീമ ജി. നായര്‍, ദില്‍സ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
വാമനൻ ട്രെയ്‌ലർ
വാമനൻ ട്രെയ്‌ലർ
advertisement

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- രഘു വേണുഗോപാല്‍, രാജീവ് വാര്യര്‍, അശോകന്‍ കറുമത്തില്‍, സുമ മേനോന്‍, ലൈന്‍ പ്രൊഡ്യൂസര്‍- രജിത സുശാന്ത്. അരുണ്‍ ശിവ ഛായഗ്രഹണം നിര്‍വ്വഹിക്കുന്നു. സന്തോഷ് വര്‍മ്മ, വിവേക് മുഴക്കുന്ന് എന്നിവരുടെ വരികള്‍ക്ക് നിതിന്‍ ജോര്‍ജ് സംഗീതം പകരുന്നു.

എഡിറ്റര്‍- സനല്‍ രാജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബിനു മുരളി, കല- നിധിന്‍ എടപ്പാള്‍, മേക്കപ്പ്- അഖില്‍ ടി. രാജ്, വസ്ത്രാലങ്കാരം- സൂര്യ ശേഖര്‍, സ്റ്റില്‍സ്- അനു പള്ളിച്ചല്‍, പരസ്യകല- ആര്‍ട്ടോകാര്‍പസ്, സൗണ്ട്- കരുണ്‍ പ്രസാദ്, അസോസിയേറ്റ് ഡയറക്ടര്‍- ടൈറ്റ്‌സ് അലക്‌സാണ്ടര്‍. ഒരു മലയോര ഗ്രാമത്തില്‍ ഹോം സ്‌റ്റേ മാനേജരായി ജോലിചെയ്യുന്ന ഒരാളുടെയും കുടുംബത്തിന്റെയും അതിജീവനത്തിന്റെ കഥ പറയുന്ന ഹൊറര്‍ സൈക്കോ ത്രില്ലര്‍ ചിത്രമാണ് 'വാമനന്‍. പി.ആര്‍.ഒ.- എ.എസ്. ദിനേശ്.

advertisement

Also read: Ginna teaser | മഞ്ജു വിഷ്ണു, സണ്ണി ലിയോണി, പായൽ രജ്പുത്; 'ജിന്ന' ടീസർ ലോഞ്ചിന് താരത്തിളക്കം

സൂപ്പർ താരം മഞ്ജു വിഷ്ണു (Manchu Vishnu), ബോളിവുഡ് താരം സണ്ണി ലിയോണി (Sunny Leone), പായൽ രജ്പുത് (Payal Rajput) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സൂര്യ സംവിധാനം ചെയ്യുന്ന 'ജിന്ന' (Ginna) എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ റീലീസായി. AVA എന്റർടൈൻമെന്റ്, ട്വന്റി ഫോർ ഫ്രെയിംസ് ഫാക്ടറി എന്നിവയുടെ ബാനറിൽ മഞ്ജു വിഷ്ണു നിർമ്മിച്ച് ഡോ എം. മോഹൻ ബാബു അവതരിപ്പിക്കുന്ന 'ജിന്ന' ഇതിനോടകം തന്നെ പ്രേക്ഷകരിൽ ഏറേ ആവേശമുയർത്തി കഴിഞ്ഞു.

advertisement

'ജിന്ന'യ്ക്ക് ഒരു വലിയ ചരിത്രം പറയാനുണ്ടെന്ന് നിർമ്മാതാവും എഴുത്തുകാരനുമായ കോന വെങ്കട്ട് പറഞ്ഞു. 'ജിന്ന എന്റെ ഹൃദയത്തോട് വളരെ അടുത്താണ്. ടീസറിൽ പ്രേക്ഷകർ കണ്ടത് ഒരു മഞ്ഞുമലയുടെ ഒരു നുറുങ്ങ് മാത്രമാണ്. സിനിമ നിങ്ങളുടെ ഹൃദയത്തെയും ആത്മാവിനെയും സ്പർശിക്കും,' പായൽ രജ്പുത് പറഞ്ഞു.

'സ്നേഹം ഒരു സാർവത്രിക ഭാഷയാണെന്ന് വളരെയധികം ഞാൻ മനസ്സിലാക്കുന്നു. ഈ സിനിമയിലെ മുഴുവൻ ടീമും ഒരു കുടുംബം പോലെയായിരുന്നു എന്നത് അദ്ഭുതകരമായിരുന്നു. അത്തരമൊരു അനുഭവം മുമ്പ് എനിക്കുണ്ടായിട്ടില്ല. എല്ലാവരും വളരെ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. സൗത്ത് ഇൻഡസ്ട്രി എന്നോട് വളരെയേറേ സ്നേഹം പ്രകടിപ്പിക്കുന്നുണ്ട്. വരും വർഷങ്ങളിലും ഞാൻ കൂടുതൽ സിനിമകൾ ചെയ്യുമെന്ന് പ്രതീക്ഷിക്കാം,' സണ്ണി ലിയോണിയുടെ വാക്കുകൾ.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
Indrans in Vamanan | ഇന്ദ്രൻസ് വീണ്ടും ഞെട്ടിക്കുമോ? വാമനൻ ട്രെയ്‌ലർ പുറത്ത്
Open in App
Home
Video
Impact Shorts
Web Stories