TRENDING:

Nanjiyamma | ദേശീയ അവാര്‍ഡ് നേടിയ നഞ്ചിയമ്മ ആദ്യമായി പാടി അഭിനയിച്ച 'ഉൾക്കനൽ' പ്രദർശനത്തിന്

Last Updated:

കെ.കെ. കറുപ്പൻ കുട്ടി നിർമ്മിക്കുന്ന 'ഉൾക്കനൽ' യതീന്ദ്രദാസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മികച്ച ചലച്ചിത്ര പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ നഞ്ചിയമ്മ (Nanjiyamma) ആദ്യമായി പാടി അഭിനയിച്ച 'ഉൾക്കനൽ' ആഗസ്റ്റ് 19ന് പ്രദർശനത്തിനെത്തുന്നു. ദേവീ തൃപുരാംബികയുടെ ബാനറിൽ കെ.കെ. കറുപ്പൻ കുട്ടി നിർമ്മിക്കുന്ന 'ഉൾക്കനൽ' യതീന്ദ്രദാസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു.
നഞ്ചിയമ്മ
നഞ്ചിയമ്മ
advertisement

'അയ്യപ്പനും കോശിയും' എന്ന സിനിമയിലെ കലാക്കാത്ത സന്ദനം മേലെ...' നിന്നാരംഭിക്കുന്ന നാടൻ പാട്ടിനാണ് നഞ്ചിയമ്മയ്ക്കു ദേശീയ പുരസ്‌കാരം ലഭിച്ചത്.

സായ്കുമാർ, മാമുക്കോയ, കൊച്ചു പ്രേമൻ, കറുപ്പൻ കുട്ടി കെ.കെ., നസീർ സംക്രാന്തി, ഗോകുൽദാസ്, വി.കെ. സോമശേഖരൻ, നിഖിൽ, റോബിൻ സ്റ്റീഫൻ, വിസ്മയ പി.വി., ദീപ്തി മാരറ്റ്, ആൻസി വിനീഷ് തുടങ്ങിയവയാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പൂവച്ചൽ ഖാദർ, കൈതപ്രം, പ്രഭാവർമ്മ, നഞ്ചിയമ്മ എന്നിവരുടെ വരികൾക്ക് ഡോക്ടർ മണക്കാല ഗോപാലകൃഷ്ണൻ സംഗീതം പകരുന്നു. കെ.ജെ. യേശുദാസ്, ജയചന്ദ്രൻ, കെ.എസ്. ചിത്ര, അപർണ്ണ ബാലമുരളി തുടങ്ങിയവരാണ് ഗായകർ.

advertisement

കോ പ്രൊഡ്യൂസർ- പി.എൻ. സുമതി, കല- ഉദയൻ പൂക്കോട്, മേക്കപ്പ്-സുധാകരൻ, വസ്ത്രാലങ്കാരം- സുകേഷ് താനൂർ, നൃത്തം- മധു, പ്രൊഡക്ഷൻ മാനേജർ- രാജേഷ് ഡി. കളമശ്ശേരി, പി.ആർ.ഒ.- എ.എസ്. ദിനേശ്.

Also read: വന്ദേമാതരം ഉൾകൊള്ളുന്ന 'ആനന്ദമഠം' സിനിമയാവുന്നു; സംവിധാനം രാജമൗലിയുടെ ശിഷ്യൻ അശ്വിൻ ഗംഗരാജു

രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ, നിർമ്മാതാക്കളായ ശൈലേന്ദ്ര കെ. കുമാർ, സുജയ് കുട്ടി, കൃഷ്ണ കുമാർ ബി., സൂരജ് ശർമ്മ എന്നിവർ 'വന്ദേ മാതരം' ഉൾക്കൊള്ളുന്ന ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ബംഗാളി നോവലായ 'ആനന്ദമഠം' (Anandamath) അടിസ്ഥാനമാക്കി ഒരുങ്ങുന്ന 1770 എന്ന ചിത്രം പ്രഖ്യാപിച്ചു. SS1 എന്റർടെയ്ൻമെന്റ്, പി.കെ. എന്റർടൈൻമെന്റ് എന്നിവയുടെ ബാനറിൽ നിർമ്മിക്കുന്ന ഈ ബഹുഭാഷാ ചിത്രം ഈച്ച, ബാഹുബലി ചിത്രങ്ങളിൽ എസ്.എസ്. രാജമൗലിയുടെ അസിസ്റ്റന്റ് ആയിരുന്ന പ്രശസ്ത സംവിധായകൻ അശ്വിൻ ഗംഗരാജാണ് സംവിധാനം ചെയ്യുന്നത്. 2021ൽ നിരൂപക പ്രശംസ നേടിയ ആകാശവാണിയിലൂടെയാണ് അദ്ദേഹം സ്വതന്ത്ര സംവിധായകനായത്.

advertisement

'ഇത് എനിക്ക് വലിയ വെല്ലുവിളിയായിരുന്നു, എന്നാൽ വി. വിജയേന്ദ്ര പ്രസാദ് സാറിനെ പോലെ ഇതിഹാസ തുല്യനായ ഒരാൾ അനുയോജ്യമായ കഥയും തിരക്കഥയും എഴുതിയതിനാൽ, കടലാസിൽ തന്നെ ഞങ്ങൾക്ക് ലഭിച്ചത് ഒരു ബ്ലോക്ക്ബസ്റ്റർ സിനിമാറ്റിക് അനുഭവമാണെന്ന് ഞാൻ കരുതുന്നു' എന്ന് ചിത്രത്തെ കുറിച്ച് സംവിധായകൻ അശ്വിൻ ഗംഗരാജു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

'ഒരു സംവിധായകൻ എന്ന നിലയിൽ, ആനുകാലിക സജ്ജീകരണങ്ങൾ, ഇമോഷൻസ്, ജീവിതത്തേക്കാൾ വലിയ ആക്ഷൻ എന്നിവയുള്ള കഥകളിലേക്ക് ഞാൻ കൂടുതൽ ആകർഷിക്കപ്പെടാറുണ്ട്. ഇത് എനിക്ക് തികച്ചും അനുയോജ്യമാണ്. തുടക്കത്തിൽ ഞാൻ അൽപ്പം സംശയിച്ചു. പക്ഷേ ഞാൻ റാമിനോട് സംസാരിച്ചു. കമൽ മുഖർജിയും അദ്ദേഹത്തിന്റെ ദർശനങ്ങളും കേട്ടതിന് ശേഷം എനിക്ക് ആത്മവിശ്വാസം ലഭിച്ചു,' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

advertisement

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Nanjiyamma | ദേശീയ അവാര്‍ഡ് നേടിയ നഞ്ചിയമ്മ ആദ്യമായി പാടി അഭിനയിച്ച 'ഉൾക്കനൽ' പ്രദർശനത്തിന്
Open in App
Home
Video
Impact Shorts
Web Stories