ഗീതാ ഗോവിന്ദത്തിന് ശേഷം വിജയും പരശുറാമും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ചിത്രം പുതുമയുള്ളതും കാലികപ്രസക്തിയുള്ള വിഷയവുമാണ് കൈകാര്യം ചെയ്യുന്നത്. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജു, സിരീഷ് എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. വാസു വർമ്മയാണ് ചിത്രത്തിന്റെ ക്രിയേറ്റീവ് പ്രൊഡ്യൂസർ.
ഗീത ഗോവിന്ദം, സർക്കാർ വാരി പാട്ട തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ ഹിറ്റുകൾക്ക് ശേഷം വിജയ്‌യും പരശുറാമും വീണ്ടും ഒന്നിക്കുന്ന ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ ഏറെയുണ്ട്. ഹൈദരാബാദിൽ നടന്ന ചടങ്ങിൽ പ്രശസ്ത നിർമ്മാതാവ് ശ്യാം പ്രസാദ് റെഡ്ഡി ക്ലാപ്പ് നൽകി. ഗോവർദ്ധൻ റാവു ദേവരകൊണ്ട ആദ്യ ഷോട്ട് എടുക്കുകയും, ഫിനാൻഷ്യർ സട്ടി രംഗയ്യ സ്വിച്ച് ഓൺ കർമ്മവും ചെയ്തു. പ്രീ പ്രൊഡക്ഷൻ ഘട്ടത്തിലുള്ള ചിത്രത്തിൻ്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു.
advertisement
നിർമ്മാതാക്കളായ ദിൽ രാജുവും ശിരീഷുമായി വിജയ് ദേവരകൊണ്ട ആദ്യമായി കൈകോർക്കുന്ന #VD13/SVC54 വൻ ബഡ്ജറ്റിലാണ് നിർമ്മിക്കുന്നത്. കെ.യു. മോഹനൻ ഡി.ഒ.പി. ആവുന്ന ചിത്രത്തിൻ്റെ സംഗീതം ഗോപി സുന്ദറാണ് നിർവഹിക്കുന്നത്. കലാസംവിധാനം: എ.എസ്. പ്രകാശ്, എഡിറ്റർ: മാർത്താണ്ഡം കെ. വെങ്കിടേഷ്, പി.ആർ.ഒ:. പി. ശിവപ്രസാദ്, മാർക്കറ്റിംഗ് : ട്രെൻഡി ടോളി (ദിലീപ് & തനയ്). ചിത്രത്തിൻ്റെ കൂടുതൽ വിശദാംശങ്ങൾ ഉടൻ പ്രഖ്യാപിക്കും.
Summary: Vijay Deverakonda, Mrunal Thakur movie tentatively titled VD13/SVC54 gains momentum. Shooting of the film is expected to start soon. With this project, Deverakonda is joining hands with the makers of Gita Govindam once again