TRENDING:

VD13/SVC54 എന്താണ്? വിജയ് ദേവരകൊണ്ടയുടെ പുതിയ ചിത്രവുമായി ബന്ധമെന്ത്?

Last Updated:

സീതാരാമം എന്ന ചിത്രത്തിലൂടെ തെലുങ്ക് പ്രേക്ഷകർക്ക് പരിചിതയായ മൃണാൽ താക്കൂർ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഗീതാ ഗോവിന്ദം ടീം, സംവിധായകൻ പരശുറാം പെറ്റ്ലക്കൊപ്പമുള്ള വിജയ് ദേവരകൊണ്ടയുടെ പുതിയ ചിത്രത്തിൻ്റെ പുതിയ പ്രഖ്യാപനം വന്നിരിക്കുകയാണ്. ‘VD13/SVC54’ എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് ഒക്ടോബർ 18ന് പ്രഖ്യാപിക്കും. വിജയ് ദേവരകൊണ്ടയാണ് നായകൻ. സീതാരാമം എന്ന ചിത്രത്തിലൂടെ തെലുങ്ക് പ്രേക്ഷകർക്ക് പരിചിതയായ മൃണാൽ താക്കൂർ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്.
വിജയ് ദേവരകൊണ്ട
വിജയ് ദേവരകൊണ്ട
advertisement

ഗീതാ ഗോവിന്ദത്തിന് ശേഷം വിജയും പരശുറാമും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ചിത്രം പുതുമയുള്ളതും കാലികപ്രസക്തിയുള്ള വിഷയവുമാണ് കൈകാര്യം ചെയ്യുന്നത്. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജു, സിരീഷ് എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. വാസു വർമ്മയാണ് ചിത്രത്തിന്റെ ക്രിയേറ്റീവ് പ്രൊഡ്യൂസർ.

Also read: വരദരാജ മന്നാർക്ക് ഹാപ്പി ബർത്ത്ഡേ; പൃഥ്വിരാജിന് ജന്മദിനാശംസയുമായി സലാർ ടീം

ഗീത ഗോവിന്ദം, സർക്കാർ വാരി പാട്ട തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ ഹിറ്റുകൾക്ക് ശേഷം വിജയ്‌യും പരശുറാമും വീണ്ടും ഒന്നിക്കുന്ന ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ ഇതിനോടകം ഏറെ വർധിപ്പിച്ചിട്ടുണ്ട്. പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലുള്ള ചിത്രത്തിൻ്റെ റിലീസ് 2024ൽ ഉണ്ടാവുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു.

advertisement

വിജയ് ദേവരകൊണ്ട ആദ്യമായി നിർമ്മാതാക്കളായ ദിൽ രാജുവും ശിരീഷുമായി കൈകോർക്കുന്ന #VD13/SVC.54 വൻ ബഡ്ജറ്റിലാണ് നിർമ്മിക്കുന്നത്. കെ.യു. മോഹനൻ ഡി.ഒ.പി ആവുന്ന ചിത്രത്തിൻ്റെ സംഗീതം ഗോപി സുന്ദറാണ് നിർവഹിക്കുന്നത്. കലാസംവിധാനം: എ.എസ് പ്രകാശ്, എഡിറ്റർ: മാർത്താണ്ഡം കെ വെങ്കിടേഷ്, പി.ആർ.ഒ: പി.ശിവപ്രസാദ്, മാർക്കറ്റിംഗ് : ട്രെൻഡി ടോളി (ദിലീപ് & തനയ്). ചിത്രത്തിൻ്റെ കൂടുതൽ വിശദാംശങ്ങൾ ഉടൻ പ്രഖ്യാപിക്കും.

Summary: Vijay Deverakonda next movie gets a working title until the real name is revealed

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
VD13/SVC54 എന്താണ്? വിജയ് ദേവരകൊണ്ടയുടെ പുതിയ ചിത്രവുമായി ബന്ധമെന്ത്?
Open in App
Home
Video
Impact Shorts
Web Stories