Also read: Pranitha Subhash | ദിലീപ് ചിത്രത്തിലൂടെ പ്രണിത സുഭാഷ് കർണാടകത്തിൽ നിന്നും മലയാളത്തിലേക്ക്
സിദ്ദിഖ് തിരക്കഥയെഴുതി സംവിധാനം ചെയ്ത മലയാള ചിത്രം ‘ബോഡിഗാർഡ്’ന്റെ തമിഴ് റീമേക്കാണ് ‘കാവലൻ’. ദിലീപും നയൻതാരയും ജോഡികളായെത്തിയ ‘ബോഡിഗാർഡ്’ വലിയ രീതിയിൽ പ്രേക്ഷകസ്വീകാര്യത നേടിയിരുന്നു. ചിത്രത്തിന്റെ ഹിന്ദി റീമേക്കിൽ സൽമാൻ ഖാനും കരീന കപൂറുമാണ് കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. ‘ബോഡിഗാർഡ്’ മലയാളം ജോണി സാഗരികയും തമിഴ് പതിപ്പായ ‘കാവലൻ’ സി റോമേഷ് ബാബുവുമാണ് നിർമ്മിച്ചത്. കൊച്ചി, മലബാർ ഏരിയകളിൽ സാൻഹ ആർട്സ് റിലീസും തിരുവനന്തപുരത്ത് എസ്.എം.കെ റിലീസും ചിത്രം പ്രദർശനത്തിനെത്തിക്കും. വാർത്താപ്രചരണം- പി. ശിവപ്രസാദ്.
advertisement
Summary: In February 2023, Kavalan, a film with Ilayathalapathy Vijay, Asin, and Mitra Kurien in the lead, will receive a second theatrical release. Kavalan is a remake of the Malayalam film Bodyguard directed by Siddhique. The Malayalam version, which had actors Dileep and Nayanthara in the lead parts, was a huge commercial success