TRENDING:

Viduthalai Part 1 | മാർച്ചിൽ തന്നെ; വിജയ് സേതുപതിയും സൂരിയും ഒരുമിക്കുന്ന വെട്രിമാരൻ ചിത്രം 'വിടുതലൈ' പാർട്ട് 1 റിലീസ് തിയതി

Last Updated:

തമിഴ്, മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിലാണ് റിലീസ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന, വെട്രിമാരന്റെ കരിയറിലെ മെഗാ ബജറ്റ് ചിത്രം ‘വിടുതലൈ പാർട്ട് 1’ (Viduthalai Part 1) റിലീസ് തീയതി പ്രഖ്യാപിച്ചു. മാർച്ച് 31നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തുക. ജയമോഹൻ രചിച്ച ‘തുണൈവൻ’ എന്ന നോവലിനെ ആസ്പദമാക്കി ഒരുങ്ങുന്ന സിനിമ തമിഴ്, മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിലാണ് റിലീസ് ചെയ്യുക. കേരളത്തിൽ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങളായ RRR, വിക്രം എന്നിവ റിലീസ് ചെയ്ത എച്ച്.ആർ. പിക്ചേഴ്സാണ് വിതരണം. കേരളത്തിൽ ഇരുന്നൂറോളം തിയേറ്ററുകളിലാണ് വിടുതലൈ പാർട്ട് 1 റിലീസ് ചെയ്യുക.
advertisement

Also read: Laika Movie | ‘ഉപ്പും മുളകും’ ബാലുവും നീലുവും ബിഗ് സ്‌ക്രീനിൽ; ‘ലെയ്‌ക്ക’ പ്രേക്ഷകരിലേക്ക്

‘അസുരന്’ ശേഷം വെട്രിമാരൻ സംവിധാനം ചെയ്യുന്ന സിനിമയാണിത്. ദക്ഷിണേന്ത്യയിലെ പ്രമുഖ നിർമ്മാതാവ് എൽറെഡ് കുമാറിന്റെ പ്രൊഡക്ഷൻ കമ്പനിയായ ആർ.എസ്. ഇൻഫോടെയ്ൻമെന്റാണ് ചിത്രം നിർമ്മിക്കുന്നത്.

വിജയ് സേതുപതി അധ്യാപകനായും, സൂരി പൊലീസ് ഉദ്യോഗസ്ഥനായും എത്തുന്ന ‘വിടുതലൈ’ രണ്ട് ഭാഗങ്ങളായാണ് റിലീസാകുന്നത്. സംഗീതം- ഇളയരാജ. വെട്രിമാരന്റെ മുൻ സിനിമകള്‍ക്ക് സ്ഥിരമായി ക്യാമറ കൈകാര്യം ചെയ്ത വേൽരാജ് ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റർ-ആർ. രാമർ, ആക്ഷൻ- പീറ്റർ ഹെയ്ൻ, കലാസംവിധാനം- ജാക്കി, പി.ആർ.ഒ. – പ്രതീഷ് ശേഖർ.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
Viduthalai Part 1 | മാർച്ചിൽ തന്നെ; വിജയ് സേതുപതിയും സൂരിയും ഒരുമിക്കുന്ന വെട്രിമാരൻ ചിത്രം 'വിടുതലൈ' പാർട്ട് 1 റിലീസ് തിയതി
Open in App
Home
Video
Impact Shorts
Web Stories