TRENDING:

വർഷങ്ങൾക്ക് മുൻപ് നിര്യാതയായ നടി മയൂരി വിനയന്റെ ആകാശ ഗംഗ രണ്ടാം ഭാഗത്തിൽ വീണ്ടും!

Last Updated:

Vinayan movie Aakasha Ganga 2 to have Mayuri again and how! | ആദ്യഭാഗത്തില്‍ പ്രേക്ഷകരെ പേടിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ കഥാപാത്രമായിരുന്നു ഗംഗ. ഗംഗയെ അവതരിപ്പിച്ചത് മയൂരിയായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
1999ല്‍ വിനയന്‍ സംവിധാനം ചെയ്ത ‘ആകാശഗംഗ’ പ്രേക്ഷകരെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ സിനിമയായിരുന്നു. ചിത്രം ബോക്‌സ് ഓഫീസിലും സൂപ്പര്‍ഹിറ്റായിരുന്നു. ദിവ്യ ഉണ്ണി, മുകേഷ്, മയൂരി, റിയാസ്, മധുപാല്‍, ജഗദീഷ്, ഇന്നസെന്റ് , ജഗതി ശ്രീകുമാര്‍, കല്പന , സുകുമാരി എന്നിവരാണ് അതില്‍ പ്രധാന കഥാപാത്രങ്ങളായെത്തിയത്.
advertisement

20 വര്‍ഷങ്ങള്‍ക്ക് ശേഷം വിനയന്‍ ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി എത്തുകയാണ്. ‘ആകാശഗംഗ2’ എന്ന പേര് നല്‍കിയിരിക്കുന്ന ചിത്രത്തിന്റെ ടീസറും പോസ്റ്ററുകളും ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്. ചിത്രം നവംബർ ഒന്നിന് പ്രദർശനത്തിനൊരുങ്ങുകയാണ്.

ആകാംശഗംഗ ആദ്യ ഭാഗത്തില്‍ ഗംഗയായി എത്തിയത് നടി മയൂരിയായിരുന്നു. രണ്ടാം ഭാഗത്തിലും മയൂരി അവതരിപ്പിച്ച ഗംഗ പ്രത്യക്ഷപ്പെടുന്നുണ്ടെന്ന് സംവിധായകന്‍ വിനയന്‍ വെളിപ്പെടുത്തി. ദിവ്യ ഉണ്ണി അവതരിപ്പിച്ച കഥാപാത്രമായ മായയും ഉണ്ണിയും തമ്മില്‍ ഒന്നാകുന്നതോടെയാണ് ആകാശ ഗംഗ ആദ്യ ഭാഗം അവസാനിക്കുന്നത്.

advertisement

മായയുടെ മകളിലൂടെയാണ് രണ്ടാം ഭാഗം തുടങ്ങുന്നത്.മായയുടെ 20 വയസ്സായ മകളുടെ ജീവിതമാണ് ആകാശഗംഗ 2 പറയുന്നത്. മായയുടെ എം.ബി.ബി.എസിന് പഠിക്കുന്ന മകള്‍ കൂട്ടുകാരുമൊത്ത് തറവാട്ടിലേക്ക് വരുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തില്‍. ആദ്യഭാഗത്തില്‍ പ്രേക്ഷകരെ പേടിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ കഥാപാത്രമായിരുന്നു ഗംഗ. ഗംഗയെ അവതരിപ്പിച്ചത് മയൂരിയായിരുന്നു.

രണ്ടാം ഭാഗത്തില്‍ മയൂരിയേയും റിക്രിയേറ്റ് ചെയ്തിട്ടുണ്ട്. ഗ്രാഫിക്‌സിന്റെ സഹായത്തോടെയാണ് മയൂരി അവതരിപ്പിച്ച ഗംഗ എന്ന കഥാപാത്രത്തെ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും റിക്രിയേറ്റ് ചെയ്തിരിക്കുന്നു-വിനയന്‍ കൂട്ടിച്ചേര്‍ത്തു. അന്ന് ആകാശഗംഗ ചെയ്യുമ്പോള്‍ ഗ്രാഫിക്സിന്റെയോ ഡി.ടി.എസിന്റെയോ സാധ്യതകള്‍ ഉണ്ടായിരുന്നില്ല. ഇന്ന് അത്തരം ടെക്‌നോളജിയുടെ എല്ലാം ഉള്‍പ്പെടുത്തിയാണ് രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത് എന്നും സംവിധായകന്‍ വിനയന്‍ വ്യക്തമാക്കി.

advertisement

മുതിര്‍ന്ന താരങ്ങളും പുതുമുഖ താരങ്ങളും ആകാശഗംഗ2 ല്‍ എത്തുന്നുണ്ട്.ആദ്യ ചിത്രത്തില്‍ അഭിനയിച്ച നവാസ്, ഇടവേള ബാബു എന്നിവര്‍ മാത്രമാണ് ആകാശഗംഗ ആദ്യഭാഗത്തില്‍ നിന്നുള്ളത്. രമ്യാകൃഷ്ണന്‍, ആരതി, ശ്രീനാഥ് ഭാസി, സലീം കുമാര്‍, വിഷ്ണു വിനയ്, ഹരീഷ് കണാരന്‍, പ്രവീണ, ധര്‍മജന്‍ ബോള്‍ഗാട്ടി, വിഷ്ണു ഗോവിന്ദ് എന്നിവരാണ് മറ്റ് താരങ്ങള്‍.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
വർഷങ്ങൾക്ക് മുൻപ് നിര്യാതയായ നടി മയൂരി വിനയന്റെ ആകാശ ഗംഗ രണ്ടാം ഭാഗത്തിൽ വീണ്ടും!