TRENDING:

Anaswara Rajan | ബാംഗ്ലൂർ ഡെയ്‌സ് ഹിന്ദിയിൽ പാർവതിയുടെ വേഷം അനശ്വരാ രാജന്; 'യാരിയാൻ 2' ട്രെയ്‌ലർ

Last Updated:

ഗുൽഷൻ കുമാറും ടി-സീരീസും ടി-സീരീസ് സിനിമാസും 'യാരിയൻ 2' എന്ന പേരിൽ ചിത്രം അവതരിപ്പിക്കുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലയാളി പ്രേക്ഷകർ ഏറ്റവുമധികം നെഞ്ചോടു ചേർത്ത മലയാള ചിത്രമാണ് ‘ബാംഗ്ലൂർ ഡെയ്‌സ്’. ‘യാരിയാൻ 2’ എന്ന പേരിൽ ചിത്രം ഹിന്ദിയിൽ റീമേക്ക് ചെയ്യപ്പെട്ടു കഴിഞ്ഞു. ചിത്രത്തിൽ പാർവതി തിരുവോത്ത് ചെയ്ത വേഷം അനശ്വര രാജനാണ് ചെയ്യുക. ട്രെയ്‌ലറിൽ അനശ്വരയുടെ രംഗങ്ങൾ കാണാം. രാധികാ റാവുവും വിനയ് സപ്രുവും ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ മുംബൈയിൽ നടന്ന ചടങ്ങിൽ ലോഞ്ച് ചെയ്തു. നസ്രിയ നസിം, ഫഹദ് ഫാസിൽ, ദുൽഖർ സൽമാൻ, നിവിൻ പോളി എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ബാംഗ്ലൂർ ഡെയ്‌സ്.
യാരിയാൻ 2
യാരിയാൻ 2
advertisement

കസിൻസ് തമ്മിലുള്ള ആത്മാർത്ഥമായ സൗഹൃദത്തിൽ കുറയാത്ത അടുപ്പമാണ് ട്രെയ്‌ലർ കാണിക്കുന്നത്. കസിൻസ് ആണെങ്കിലും, അവരുടെ ബന്ധം യഥാർത്ഥ സൗഹൃദത്താൽ ബന്ധപ്പെട്ടിരിക്കുന്നു. അവരുടെ ബന്ധത്തിൽ മാറ്റങ്ങൾക്കും വെല്ലുവിളികൾക്കും കാരണമാകുന്ന ലാഡ്‌ലിയുടെ (ദിവ്യ അവതരിപ്പിക്കുന്ന) വിവാഹത്തിലേക്ക് ട്രെയിലർ കടന്നുപോകുന്നു.

Also read: Two Men Army | ഇന്ദ്രൻസ്, ഷഹീൻ സിദ്ദിഖ്; പണം കെട്ടിപ്പൂട്ടി വച്ച് ജീവിക്കുന്നയാളുടെ കഥ പറയുന്ന ‘ടൂ മെൻ ആർമി’ തിയേറ്ററിലേക്ക്

advertisement

ഗുൽഷൻ കുമാറും ടി-സീരീസും ടി-സീരീസ് സിനിമാസും ‘യാരിയൻ 2’ എന്ന പേരിൽ ചിത്രം അവതരിപ്പിക്കുന്നു. ഒക്ടോബർ 20 ന് തിയേറ്ററുകളിൽ എത്തുന്ന ചിത്രം ഭൂഷൺ കുമാർ, കൃഷൻ കുമാർ, ദിവ്യ ഖോസ്ല കുമാർ, ആയുഷ് മഹേശ്വരി എന്നിവർ ചേർന്ന് നിർമ്മിക്കുന്നു, രാധിക റാവുവും വിനയ് സപ്രുവും ചേർന്നാണ് സംവിധാനം ചെയ്തിരിക്കുന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഹിമാൻഷ് കോഹ്‌ലിയും രാകുൽ പ്രീത് സിംഗും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിന്റെ ആദ്യ ഭാഗം ദിവ്യയാണ് മുമ്പ് സംവിധാനം ചെയ്തത്. 2014-ൽ പുറത്തിറങ്ങിയ ചിത്രം ബോക്‌സ് ഓഫീസ് വിജയമായിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
Anaswara Rajan | ബാംഗ്ലൂർ ഡെയ്‌സ് ഹിന്ദിയിൽ പാർവതിയുടെ വേഷം അനശ്വരാ രാജന്; 'യാരിയാൻ 2' ട്രെയ്‌ലർ
Open in App
Home
Video
Impact Shorts
Web Stories