മലയാളത്തിൽ തൊട്ടതെല്ലാം പൊന്നാക്കിയ മ്യൂസിക് ഡയറക്ടർ ജേക്സ് ബിജോയ് തന്റെ എഴുപത്തിയഞ്ചാമത് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് കമൽ ഹാസൻ (Kamal Haasan) നായകനാകുന്ന ചിത്രത്തിനു വേണ്ടി. മലയാളത്തിൽ കളക്ഷൻ റെക്കോർഡുകൾ തിരുത്തിക്കുറിച്ച 'ലോക', 'തുടരും' ചിത്രങ്ങൾ കണ്ട ശേഷം കമൽ ഹാസൻ ജേക്സ് ബിജോയിയെ അഭിനന്ദിച്ചിരുന്നു. അതിനു ശേഷമാണ് പ്രശസ്ത ആക്ഷൻ കൊറിയോഗ്രാഫർമാരായ അൻപ് അറിവ് സഹോദരങ്ങളുടെ കമൽ ഹാസൻ നായകനാകുന്ന ആദ്യ സംവിധാന ചിത്രത്തിൽ ജേക്സ് ബിജോയ് സംഗീത സംവിധാനം നിർവഹിക്കുന്നത്.
advertisement
കേരളത്തിലെ സംഗീത മേഖലയിൽ നിന്ന് കമൽ ഹാസനെ പോലെയുള്ള ഒരു ലെജന്റിന്റെ ചിത്രത്തിനായി സംഗീത സംവിധാനം നിർവഹിക്കുന്നതിൽ ഏറെ അഭിമാനമുണ്ടെന്ന് ജേക്സ് ബിജോയ് പറഞ്ഞു. തന്റെ ജീവിതത്തിൽ പകുതിയിലേറെയും തമിഴ്‌നാട്ടിൽ ചിലവഴിച്ച വ്യക്തികൂടിയാണ് ജേക്സ്. യേർക്കാട്ടിലെ സ്‌കൂൾ കാലഘട്ടം മുതൽ തന്റെ കരിയറിന് വഴിത്തിരിവായ വഴിതെളിയിച്ച ചെന്നൈയിലെ ജീവിതവും ഇന്നും എന്നും മനസ്സിൽ സൂക്ഷിക്കുന്ന ജേക്സ് ബിജോയ്‌ക്ക് ഇത് അഭിമാനനേട്ടം കൂടിയാണ്. മലയാളത്തിൽ ബ്ലോക്ക്ബസ്റ്റർ ഗാനങ്ങൾ, സംഗീതം ഒരുക്കിയ ജേക്സ് ബിജോയുടെ സംഗീത മേഖലയിലെ മികവുറ്റ പ്രവർത്തനം കമൽ ഹാസൻ ചിത്രത്തിലെ സംഗീതസംവിധാനത്തിലും പ്രകടമാക്കും എന്ന പ്രതീക്ഷ നൽകുന്നു. കമൽ ഹാസൻ അൻപറിവ് ചിത്രത്തിന്റെ ഷൂട്ടിംഗ്, മറ്റു അണിയറപ്രവർത്തകരുടെ വിവരങ്ങൾ തുടങ്ങിയവ വരും നാളുകളിൽ ഔദ്യോഗികമായി പ്രഖ്യാപിക്കും. പി.ആർ.ഒ.- പ്രതീഷ് ശേഖർ.
Summary: After composing music for Malayalam blockbusters, Jakes Bejoy's next film is with actor Kamal Haasan. Music director Jakes Bejoy, who has turned everything he has touched into gold in Malayalam, is composing music for his 75th film, a film starring Kamal Haasan. Kamal Haasan had praised Jakes Bejoy after watching 'Lokah', 'Thudarum', which broke the collection records in Malayalam. After that, Jakes Bejoy is composing music for the first directorial film of famous action choreographers Anbu Arivu brothers, starring Kamal Haasan in the lead.
