മുബിൻ റാഫി നായകനിരയിലേക്ക്. കലന്തൂര്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ കലന്തൂര്‍ നിർമിച്ച് നാദിര്‍ഷാ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. 'വൺസ് അപോൺ എ ടൈം ഇൻ കൊച്ചി' എന്നാണ് ചിത്രത്തിന് പേര്. നാദിർഷാ - റാഫി കൂട്ടുകെട്ട് ഇത് ആദ്യമായാണ്.
റാഫിയുടെ തിരക്കഥയിൽ ഒരു സിനിമ സംവിധാനം ചെയ്യുക എന്നത് നാദിർഷയുടെ സ്വപ്നമായിരുന്നു. അത് യാഥാർത്ഥ്യമാകുമ്പോൾ റാഫിയുടെ മകൻ മുബിൻ ചിത്രത്തിലെ നായകനായി. മലയാളികൾക്ക് മുൻപിൽ വീണ്ടുമൊരു പുതുമുഖ നായകനെ നാദിർഷ അവതരിപ്പിക്കുന്നു. കോമഡി ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ അർജുൻ അശോകനും ഷൈൻ ടോം ചാക്കോയും മുഖ്യ വേഷത്തിൽ എത്തുന്നു. ദേവിക സഞ്ജയാണ് നായിക.
advertisement
ഹിഷാം അബ്ദുൽ വഹാബ് ചിത്രത്തിന് സംഗീതം ഒരുക്കുന്നു. ഛായാഗ്രഹകൻ- ഷാജി കുമാർ, എഡിറ്റർ- ഷമീർ മുഹമ്മദ്, പ്രോജക്ട് ഡിസൈനർ- സൈലക്സ് എബ്രഹാം, പ്രൊഡക്ഷൻ ഡിസൈനിംഗ്- സന്തോഷ് രാമൻ, മേക്കപ്പ്- റോണെക്സ് സേവ്യർ, കോസ്റ്റ്യൂം- അരുൺ മനോഹർ, പ്രൊഡക്ഷൻ കൺട്രോളർ- ശ്രീകുമാർ ചെന്നിത്തല, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ദീപക് നാരായൺ, പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്, സ്റ്റിൽസ്- യൂനസ് കുണ്ടായ്, ഡിസൈൻസ്- മാക്ഗുഫിൻ. ചിത്രം ഉടൻ തിയേറ്ററുകളിൽ എത്തും.
Summary: Malayalam movie Once Upon A Time in Kochi marks the association of director Nadhirsha, screenwriter Rafi and acting debut of his son Mubin Rafi. Shine Tom Chacko and Arjun Ashokan too play central characters, along with Devika Sanjay