മുംബൈ എന്റർടൈൻമെന്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ‘മികച്ച ഇന്ത്യൻ സിനിമയ്ക്കും’, ‘മികച്ച എഡിറ്ററിനുമുള്ള’ അവാർഡും കരസ്ഥമാക്കി. കോളിവുഡ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, റോഹിപ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ എന്നിവയിൽ ജൂറി പുരസ്‌ക്കാരവും നേടി.
ജെറി ജോൺ, ആശാ വാസുദേവൻ നായർ, ശ്രീദേവി ഉണ്ണി, കുടശ്ശനാട് കനകം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എഴുത്തുകാരനും നടനും മാധ്യമപ്രവർത്തകനുമായ രമേശ് എസ്. മകയിരം ഒരുക്കിയ ചിത്രത്തിൽ മെർലിൻ, ക്ഷമ, ഗിരിധർ, ധന്യ, മഴ, പാർദ്ധിപ്, ഷഹനാസ്, ജാനിഷ് തുടങ്ങിയവർക്കൊപ്പം പുതുമുഖങ്ങളും അഭിനയിക്കുന്നു.
advertisement
രമേശ് എസ്. മകയിരം, ആശാ വാസുദേവൻ നായർ എന്നിവരുടെ വരികൾക്ക് ഗിരീഷ് നാരായൺ സംഗീതം പകർന്ന ഗാനങ്ങളാണ് ചിത്രത്തിലുള്ളത്.
ഷഹബാസ് അമൻ, നിത്യ മാമൻ, ഗിരീഷ് നാരായൺ, കാഞ്ചന ശ്രീറാം, അമൃത ജയകുമാർ, ഐശ്വര്യ മോഹൻ, അന്നപൂർണ പ്രദീപ്, ശ്രേയ അന്ന ജോസഫ് എന്നിവരാണ് ഗായകർ.
മഴ ഫിലിംസ്, ആർ.ജെ.എസ്. ക്രിയേഷൻസ്, ജാർ ഫാക്ടറി എന്നീ ബാനറിൽ നിർമ്മിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം എസ്. ജയൻദാസ് നിർവ്വഹിക്കുന്നു.
ഫെസ്റ്റിവൽ ക്യൂറേറ്റർ: അജയ് എസ്. ജയൻ, എഡിറ്റർ: ലിനോയ് വർഗീസ് പാറിടയിൽ, ആർട്ട്: ശ്രുതി ഇ.വി., സൗണ്ട് ഡിസൈൻ: ഷാജി മാധവൻ, മേക്കപ്പ്: ബിനു സത്യൻ, നവാസ് ഷെജി, പ്രൊഡക്ഷൻ കൺട്രോളർ: എൽദോ സെൽവരാജ്, അസ്സോസിയേറ്റ് ഡയറക്ടർ: ഷാജി അജോൺ, അവനേഷ്, ജോസ്, ഡിസൈൻ: ആർക്കേ കെ., പി.ആർ.ഒ.: എ.എസ്. ദിനേശ്.
Summary: Nalpathukalile Pranayam, a movie featuring Sreedevi Unni and Kudassanadu Kanakam, winning laurels