മഹാരാജാസ് കോളേജിൽ ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രത്തിന്റെ സ്വിച്ചോൺ കർമ്മം സി പി എം നേതാവ് പി രാജീവും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജോയ് മാത്യുവും ചേർന്നു നിർവ്വഹിച്ചു.മഹാരാജാസിലും വട്ടവടയിലുമായി ചിത്രീകരിക്കുന്ന സിനിമ ഫെബ്രുവരിയിൽ പൂർത്തിയാകും.നവാഗതനായ സജി എസ് ലാലാണ് തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.
Also Read-വട്ടവടയിലെ ആ വീടും കണ്ണീരു വറ്റാത്ത ഒരമ്മയും
advertisement
കേരളത്തെ ആകെ നൊമ്പരപ്പെടുത്തി മകനെ വിളിച്ചുള്ള അഭിമന്യുവിന്റെ അമ്മയുടെ കരച്ചിലാണ് ചിത്രത്തിന് പേരായി നല്കിയിട്ടുള്ളത്. . 2012 ലെ ഏറ്റവും മികച്ച ബാല താരത്തിനുള്ള ദേശീയ അവാർഡ് നേടിയ മിനോണാണ് അഭിമന്യുവായി അഭ്രപാളിയിലെത്തുക.റെഡ്സ്റ്റാര്‍ മൂവിസ് നിർമ്മിക്കുന്ന ചിത്രത്തിൽ ശ്രീനിവാസൻ, സിദ്ധാർത്ഥ് ശിവ,മുത്തുമണി, സരയൂ, തുടങ്ങിയവരും വേഷങ്ങളിലെത്തുന്നു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 15, 2018 1:22 PM IST