TRENDING:

നൂറു കോടി ബഡ്ജറ്റിൽ നയൻ‌താര ചിത്രം; 'മൂക്കുത്തി അമ്മൻ 2' ന് ആരംഭം

Last Updated:

പ്രസാദ് സ്റ്റുഡിയോയിൽ ഒരു കോടിയില്പരം രൂപ മുടക്കി മൂക്കുത്തി അമ്മന്റെ പൂജക്കായി ഒരുക്കിയ സെറ്റിലാണ് ചടങ്ങുകൾ നടന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വേൽസ് ഫിലിം ഇന്റർനാഷണൽ ലിമിറ്റഡും ഐവി എന്റർടൈൻമെന്റും ചേർന്ന് അവതരിപ്പിക്കുന്ന സുന്ദർ സി. സംവിധാനം ചെയ്യുന്ന നയൻതാര (Nayanthara) നായികയാകുന്ന 'മൂക്കുത്തി അമ്മൻ 2' (Mookuthi Amman 2) എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ ചെന്നൈ പ്രസാദ് സ്റ്റുഡിയോയിൽ നടന്നു. പ്രസാദ് സ്റ്റുഡിയോയിൽ ഒരു കോടിയില്പരം രൂപ മുടക്കി മൂക്കുത്തി അമ്മന്റെ പൂജക്കായി ഒരുക്കിയ സെറ്റിലാണ് ചടങ്ങുകൾ നടന്നത്. മൂക്കുത്തി അമ്മൻ ഒരുങ്ങുന്നത് നൂറു കോടിക്ക് മുകളിലുള്ള ബഡ്ജറ്റിലാണ്.
മൂക്കുത്തി അമ്മൻ 2
മൂക്കുത്തി അമ്മൻ 2
advertisement

തമിഴ് ചലച്ചിത്ര മേഖലയിലെ പ്രശസ്ത പ്രൊഡക്ഷൻ ഹൗസുകളിലൊന്നായ വേൽസ് ഫിലിം ഇന്റർനാഷണൽ, ഐവി എന്റർടൈൻമെന്റുമായി സഹകരിച്ച് സുന്ദർ സി. സംവിധാനം ചെയ്യുന്ന മൂക്കുത്തി അമ്മൻ 2 ഒരുങ്ങുന്നത് ബിഗ് ബഡ്ജറ്റിലാണ്. അവ്‌നി സിനിമാക്‌സ് (പ്രൈ) ലിമിറ്റഡും റൗഡി പിക്‌ചേഴ്‌സും ചേർന്ന് ചിത്രത്തിന്റെ സഹ നിർമ്മാണം നിർവ്വഹിക്കുന്നു.

ഒരു കോടി രൂപയുടെ ആഡംബര പൂർണ്ണമായ സെറ്റ് വർക്കുകളുള്ള ഗംഭീരമായ ചടങ്ങുകളോടെയാണ് മാർച്ച് 6ന് ചിത്രം ആരംഭിച്ചത്. സിനിമയുടെ അഭിനേതാക്കളും അണിയറപ്രവർത്തകരും ചലച്ചിത്രമേഖലയിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. മൂക്കുത്തി അമ്മൻ ഭാഗം 1 വൻ വിജയമായിരുന്നെങ്കിലും, വെൽസ് ഫിലിം ഇന്റർനാഷണലിലെ ഡോ. ഇഷാരി കെ ഗണേഷ് ഐവി എന്റർടൈൻമെന്റുമായി സഹകരിച്ച് അതിലും വലിയ ഒരു എന്റെർറ്റൈനെർ ആയി മൂക്കുത്തി അമ്മൻ 2 ഒരുക്കുകയാണ്. ആക്ഷൻ, ശക്തമായ കഥാപശ്ചാത്തലം, പരിധിയില്ലാത്ത കോമഡി എന്നിവയുള്ള ഒരു മുഴുനീള എന്റർടെയ്‌നറായിരിക്കും മൂക്കുത്തി അമ്മൻ 2. സുന്ദർ സിയും നയൻതാരയും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്നതിനാൽ പ്രതീക്ഷകൾ കൂടുതലാണ്.

advertisement

നയൻതാര പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ, ദുനിയ വിജയ് പ്രതിനായക വേഷത്തിൽ എത്തുന്നു. യോഗി ബാബു ഹാസ്യനടനായി അഭിനയിക്കുന്ന ചിത്രത്തിൽ റെജീന കസാൻഡ്ര ഒരു പ്രധാന വേഷം ചെയ്യുന്നു.

ഉർവശി, അഭിനയ, രാമചന്ദ്ര രാജു, അജയ് ഘോഷ്, സിങ്കം പുലി, വിച്ചു വിശ്വനാഥ്, ഇനിയ, മൈന നന്ദിനി എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഹിപ്ഹോപ്പ് ആദി ചിത്രത്തിന് സംഗീതം പകരുന്നു. ഗോപി അമർനാഥ് ഛായാഗ്രാഹകനും, ഫെന്നി ഒലിവർ എഡിറ്ററുമാണ്. വെങ്കട്ട് രാഘവൻ സംഭാഷണങ്ങൾ എഴുതുന്നു, ഗുരുരാജ് കലാസൃഷ്ടികൾക്ക് മേൽനോട്ടം വഹിക്കുന്നു, രാജശേഖർ ആക്ഷൻ സീക്വൻസുകൾ ഒരുക്കുന്നു. പി.ആർ.ഒ. ആൻഡ് മാർക്കറ്റിങ് കൺസൾട്ടന്റ്- പ്രതീഷ് ശേഖർ.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
നൂറു കോടി ബഡ്ജറ്റിൽ നയൻ‌താര ചിത്രം; 'മൂക്കുത്തി അമ്മൻ 2' ന് ആരംഭം
Open in App
Home
Video
Impact Shorts
Web Stories