TRENDING:

കേന്ദ്ര സർക്കാരിന്റെ പുതിയ പുകയിലവിരുദ്ധ മുന്നറിയിപ്പ് OTT പ്ലാറ്റുഫോമുകളിൽ നടപ്പാക്കാനാകില്ലെന്ന് നെറ്റ്ഫ്ലിക്സും ആമസോണും

Last Updated:

ഇത് നിർമ്മാതാക്കളുടെ അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കുമെന്നാണ് കമ്പനികളുടെ വാദം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സർക്കാരിന്റെ പുതിയ പുകയില വിരുദ്ധ മുന്നറിയിപ്പ് നടപ്പാക്കുന്നത് പ്രായോഗികമല്ലെന്ന് ആമസോൺ, ഡിസ്നി തുടങ്ങിയ സ്ട്രീമിങ് കമ്പനികൾ അറിയിച്ചതായി സൂചന. ഇത് നിർമ്മാതാക്കളുടെ അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കുമെന്നാണ് കമ്പനികളുടെ വാദം.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

ഇന്ത്യയിലെ പുകയില വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി, പുകവലി രംഗങ്ങളിൽ മൂന്ന് മാസത്തിനുള്ളിൽ ആരോഗ്യ മുന്നറിയിപ്പുകൾ ഉൾപ്പെടുത്തണമെന്ന് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളോട് ആരോഗ്യ മന്ത്രാലയം കഴിഞ്ഞ മാസം ഉത്തരവിട്ടിരുന്നു. അത് കൂടാതെ ഓരോ പ്രോഗ്രാമിന്റെയും തുടക്കത്തിലും മധ്യത്തിലും ഓഡിയോ-വിഷ്വൽ ഉൾപ്പെടെ കുറഞ്ഞത് 50 സെക്കൻഡ് പുകയില വിരുദ്ധ പ്രചരണം നടത്തണം എന്നും സർക്കാർ ആവശ്യപ്പെടുന്നു.

ശതകോടീശ്വരനായ മുകേഷ് അംബാനിയുടെ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ജിയോസിനിമയും നെറ്റ്ഫ്ലിക്സ്, ആമസോൺ, ഡിസ്നിയും ഉൾപ്പെടെയുള്ള കമ്പനികൾ അടുത്തിടെ സ്വകാര്യമായി നടത്തിയ ചർച്ചയുടെ ഭാഗമായാണ് എതിർപ്പ് അറിയിക്കാനുള്ള തീരുമാനമെന്നാണ് വിവരം. മാത്രമല്ല ഈ ഉത്തരവിനെതിരെ കോടതിയെ സമീപിക്കാനും ആലോചനയുണ്ട്. പുതിയ നിർദ്ദേശം നടപ്പാക്കണമെങ്കിൽ ഇന്ത്യൻ, ഹോളിവുഡ് പ്രോഗ്രാമുകളുടെ ദശലക്ഷക്കണക്കിന് മണിക്കൂറോളം വരുന്ന ഉള്ളടക്കങ്ങൾ എഡിറ്റുചെയ്യേണ്ടിവരുമെന്നും കമ്പനികൾ പറയുന്നു.

advertisement

Also read: Vazhakku | ടൊവിനോയുടെ ‘വഴക്ക്’ ഒട്ടാവയിലേക്ക്; നോർത്ത് അമേരിക്കയിലെ ഒട്ടാവ ഇന്ത്യൻ ചലച്ചിത്ര മേളയിൽ പ്രദർശനം

ഒടിടി പ്ലാറ്റ്‌ഫോമുകളിൾ വിവിധ ഭാഷകളിലുള്ള ഉള്ളടക്കത്തിന്റെ അളവ് “വളരെ ഉയർന്നതാണ് “, അത്തരം ഉള്ളടക്കത്തിലുടനീളം പുകയില വിരുദ്ധ മുന്നറിയിപ്പുകൾ ഉൾപ്പെടുത്തുക എന്ന് പറയുന്നത് പ്രായോഗികമായി അസാധ്യമാണ് എന്ന നിലപാടാണ് ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടേതും (IAMAI). ഇക്കാര്യം സർക്കാരിന് നൽകിയ കത്തിൽ അവർ ചൂണ്ടിക്കാട്ടി. ഈ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് IAMAI ആരോഗ്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. നെറ്റ്ഫ്ലിക്സ് ഇക്കാര്യത്തിൽ അഭിപ്രായം പറയാൻ വിസമ്മതിച്ചു, അതേസമയം IAMAI ഉം മറ്റ് കമ്പനികളും ഉടനൊരു പ്രതികരണം നടത്താൻ തയ്യാറായിട്ടുമില്ല. ആരോഗ്യമന്ത്രാലയവും ഇതിന്മേൽ മൗനം പാലിക്കുന്ന സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്.

advertisement

നെറ്റ്ഫ്ലിക്സ്, ആമസോൺ, ഡിസ്നി, ജിയോ സിനിമ എന്നീ സ്ട്രീമിംഗ് കമ്പനികൾ ഇന്ത്യയിൽ കൂടുതൽ പ്രചാരം നേടിയിട്ടുണ്ട്. അത്തരം പ്ലാറ്റ്‌ഫോമുകളിൽ ബോളിവുഡിലെ പ്രമുഖ അഭിനേതാക്കൾ അഭിനയിക്കുന്ന ജനപ്രിയങ്ങളായ ഹിന്ദി ഭാഷയിലെ പരിപാടികളിൽ പുകവലി രംഗങ്ങളുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പുകയില ഓരോ വർഷവും 1.3 ദശലക്ഷം ആളുകളെ കൊല്ലുന്ന ഒരു രാജ്യത്ത് പുകവലി നിരുത്സാഹപ്പെടുത്തുമെന്ന് പറഞ്ഞ് പുകയിലവിരുദ്ധ പ്രവർത്തകർ ഈ പുതിയ നിർദ്ദേശങ്ങളെ സ്വാഗതം ചെയ്തു. പരിപാടികളുടെ തുടക്കത്തിൽ തന്നെ വീഡിയോയിൽ “പുകവലി” എന്ന ലേബലോട് കൂടി ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുന്ന ഉള്ളടക്ക വിവരണങ്ങൾ കൂടുതൽ ഫലപ്രദമായിരിക്കുമെന്ന് സ്‌ട്രീമിംഗ്‌ കമ്പനികൾ വിശ്വസിക്കുന്നതായി IAMAI പറഞ്ഞു. എന്നാൽ പുതിയ നിർദ്ദേശം അനുസരിച്ചുള്ള മുന്നറിയിപ്പുകൾ കാരണം പരിപാടിക്കിടെ ഉണ്ടാകുന്ന “തടസ്സങ്ങൾ” വലിയതോതിൽ നിക്ഷേപം നടത്തുന്ന നിർമ്മാതാക്കൾക്ക് വൻ നഷ്ടം ഉണ്ടാക്കാനിടയുണ്ടെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ഇന്ത്യയിലെ സിനിമാ തീയറ്ററുകളിലും ടിവിയിലും പ്രദർശിപ്പിക്കുന്ന സിനിമകളിലെ എല്ലാ പുകവലി, മദ്യപാന രംഗങ്ങൾക്കും നിയമപ്രകാരം ആരോഗ്യ മുന്നറിയിപ്പ് ആവശ്യമാണ്. എന്നാൽ സ്ട്രീമിംഗ് കമ്പനികൾക്ക് ഇതുവരെ അത്തരം നിയന്ത്രണങ്ങളൊന്നും ഉണ്ടായിരുന്നില്ല.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
കേന്ദ്ര സർക്കാരിന്റെ പുതിയ പുകയിലവിരുദ്ധ മുന്നറിയിപ്പ് OTT പ്ലാറ്റുഫോമുകളിൽ നടപ്പാക്കാനാകില്ലെന്ന് നെറ്റ്ഫ്ലിക്സും ആമസോണും
Open in App
Home
Video
Impact Shorts
Web Stories