Vazhakku | ടൊവിനോയുടെ 'വഴക്ക്' ഒട്ടാവയിലേക്ക്; നോർത്ത് അമേരിക്കയിലെ ഒട്ടാവ ഇന്ത്യൻ ചലച്ചിത്ര മേളയിൽ പ്രദർശനം

Last Updated:

സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത ക്രൈം ഡ്രാമയാണ് 'വഴക്ക്'

വഴക്ക്
വഴക്ക്
ടൊവിനോ തോമസ് (Tovino Thomas) നായകനായ മലയാള ചിത്രം ‘വഴക്ക്’ (Vazhakku) നോർത്ത് അമേരിക്കയിലെ ഒട്ടാവ ഇന്ത്യൻ ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കും. ഇവിടെ മത്സരവിഭാഗത്തിലാണ് സിനിമയുടെ പ്രദർശനം നടക്കുക. ജൂൺ 16 ഉച്ചയ്ക്ക് ഒരു മണിക്കാണ് പ്രദർശനം. ഈ വിവരം ടൊവിനോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌തു. സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത ക്രൈം ഡ്രാമയാണ് ‘വഴക്ക്’. അഭിഭാഷകനായ ഒരു പുരുഷൻ ഭാര്യയെ ചതിച്ച് യാത്ര പോകുന്ന കഥയാണ് സിനിമയുടെ പ്രമേയം. അന്നുതന്നെ പരസ്പര സമ്മതത്തോടെ വിവാഹമോചനത്തിൽ ഒപ്പിടാൻ കോടതിയിൽ ഹാജരാകാമെന്ന് ഇയാൾ സമ്മതിച്ചിരുന്നു.
വിവാഹമോചനം നീട്ടിവെക്കാൻ ഭാര്യയോട് ആവശ്യപ്പെട്ടെങ്കിലും അവർ സമ്മതിച്ചില്ല. തിരിച്ചുപോകുമ്പോൾ ദാമ്പത്യ പ്രശ്‌നങ്ങൾ കാരണം വീടുവിട്ടിറങ്ങുന്ന സതി എന്ന മറ്റൊരു സ്ത്രീയെയും അവളുടെ മകളെയും അയാൾ കണ്ടുമുട്ടുന്നു. ആ കൂടിക്കാഴ്ച ജീവിതത്തെക്കുറിച്ചുള്ള അയാളുടെ വീക്ഷണത്തെ മാറ്റിമറിക്കുന്നതാണ് ചിത്രം.
advertisement
അവാർഡ് ജേതാവായ സംവിധായകനാണ് സനൽ കുമാർ ശശിധരൻ. മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവായ കനിയാണ് നായിക.
വർത്തമാനകാലത്തെ സാമൂഹിക പ്രസക്തിയുള്ള വിഷയമാണ് വഴക്ക് കൈകാര്യം ചെയ്യുന്നതെന്ന് മുൻപ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ സനൽ പറഞ്ഞു. ടൊവിനോ തോമസിനും കനി കുസൃതിക്കും പുറമെ മറ്റൊരു സംസ്ഥാന പുരസ്‌കാര ജേതാവായ സുദേവ് ​​നായരും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചന്ദ്രു സെൽവരാജാണ് മറ്റൊരു നിർണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
advertisement
Summary: Tovino Thomas, Sanal Kumar Sasidharan movie Vazhakku makes it to Ottawa Indian Film Festival Awards in North America. Sharing the piece of information on Instagram, Tovino wrote: ‘Vazhakk’ is premiering in North America! Catch our movie in the competition at the Ottawa Indian Film Festival Awards. Screening at 1 PM, June 16 at the VIP Cineplex Cinemas Lansdowne, Ottawa, Ontario. If you are around, do join the screening’. The film goes deeper into a troubled marriage told through the life of Sidharthan, played by Tovino. Award winning actor Kani Kusruti plays female lead
മലയാളം വാർത്തകൾ/ വാർത്ത/Film/
Vazhakku | ടൊവിനോയുടെ 'വഴക്ക്' ഒട്ടാവയിലേക്ക്; നോർത്ത് അമേരിക്കയിലെ ഒട്ടാവ ഇന്ത്യൻ ചലച്ചിത്ര മേളയിൽ പ്രദർശനം
Next Article
advertisement
ടെയ്ലർ റോബിൻസൺ; അമേരിക്കയിൽ ചാർളി കിർക്ക് കൊലപാതക കേസിൽ അറസ്റ്റിലായ 22കാരൻ
ടെയ്ലർ റോബിൻസൺ; അമേരിക്കയിൽ ചാർളി കിർക്ക് കൊലപാതക കേസിൽ അറസ്റ്റിലായ 22കാരൻ
  • ചാർളി കിർക്കിനെ വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ 22കാരനായ ടെയ്ലർ റോബിൻസൺ അറസ്റ്റിലായി.

  • പിതാവിന്റടുത്ത് പ്രതി കുറ്റസമ്മതം നടത്തിയതായി സിഎൻഎൻ റിപ്പോർട്ട്.

  • പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം ഡോളർ പാരിതോഷികം വാഗ്ദാനം ചെയ്തിരുന്നു.

View All
advertisement