TRENDING:

മലയാള സിനിമയിൽ പുതിയ സംസ്‌കാരത്തിനായി ആഷിക് അബു, ലിജോ ജോസ് പെല്ലിശേരി നേതൃത്വത്തിൽ സംഘടന

Last Updated:

പുത്തൻ സിനിമ സംസ്കാരം രൂപീകരിക്കുമെന്നും തൊഴിലാളികളുടെ ശാക്തീകരണം ഉറപ്പാക്കുമെന്നും സംഘടന വാ​ഗ്ദാനം ചെയ്യുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലയാള സിനിമ മേഖലയിൽ ആഷിക് അബുവിന്റെയും ലിജോ ജോസ് പെല്ലിശ്ശേരിയുടെയും നേതൃത്വത്തിൽ പുതിയ സംഘടന. പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് അസോസിയേഷൻ എന്നാണ് സംഘടനയുടെ പേര്. മലയാളം സിനിമ മേഖലയിൽ പുതിയ സംസ്കാരം രൂപീകരിക്കുമെന്ന് സംഘടന വ്യക്തമാക്കി. അസോസിയേഷൻ സിനിമ പ്രവർത്തകർക്ക് കത്ത് നൽകി. സംഘടനയുടെ നേതൃനിരയിൽ ആഷിക് അബു, അഞ്ജലി മേനോൻ, ലിജോ ജോസ് പെല്ലിശ്ശേരി, റിമ കല്ലിങ്കൽ, രാജീവ് രവി എന്നിവരാണ് ഉള്ളത്.
advertisement

സിനിമാ മേഖലയിലെ തൊഴിലാളികളുടെ ശാക്തീകരണം ലക്ഷ്യമിട്ടാണ് സംഘടന എന്നും പുത്തൻ സിനിമ സംസ്കാരം രൂപീകരിക്കുമെന്നും ആണ് സംഘടനയുടെ വാഗ്ദാനം. മലയാള സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികളുടെ അവകാശം സംരക്ഷിക്കും. സമത്വം സഹകരണം സാമൂഹ്യനീതി തുടങ്ങിയ മൂല്യങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും പ്രവർത്തനം. പിന്നണി പ്രവർത്തകർ എന്ന നിലയിൽ മുന്നോട്ട് ഇറങ്ങണമെന്നും കത്തിൽ പരാമർശിക്കുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
മലയാളം വാർത്തകൾ/ വാർത്ത/Film/
മലയാള സിനിമയിൽ പുതിയ സംസ്‌കാരത്തിനായി ആഷിക് അബു, ലിജോ ജോസ് പെല്ലിശേരി നേതൃത്വത്തിൽ സംഘടന
Open in App
Home
Video
Impact Shorts
Web Stories