TRENDING:

അജു വർഗീസും നീരജ് മാധവും ഒപ്പം ഗൗരി കിഷനും; 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഫസ്റ്റ് ലുക്ക് പുറത്ത്

Last Updated:

പ്രണയവും കോമഡിയും കോര്‍ത്തിണക്കിയ സീരീസിന്റെ സ്ട്രീമിംഗ് ഉടന്‍ ആരംഭിക്കും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഡിസ്നി ഹോട്സ്റ്റാറിന്റെ ആറാമത്തെ മലയാളം വെബ് സീരീസായ ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്റെ (Love Under Construction) ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. പ്രണയവും കോമഡിയും കോര്‍ത്തിണക്കിയ ഈ വെബ് സീരീസിന്റെ സ്ട്രീമിംഗ് ഉടന്‍ ആരംഭിക്കും. അജു വർഗീസും (Aju Varghese) നീരജ് മാധവും (Neeraj Madhav) , ഗൗരി ജി. കിഷനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സീരീസിൽ മലയാളത്തിലെ പ്രമുഖ മുൻനിര താരനിര തന്നെ അണിനിരക്കുന്നുണ്ട്.
News18
News18
advertisement

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഒരു ചെറുപ്പക്കാരന്റെ സ്വപ്നമായ ഒരു വീട്, അതിനൊപ്പം ജീവിതത്തിൽ എത്തിയ പ്രണയം, ഈ രണ്ടും ഒരുമിച്ച് മുന്നോട്ട് കൊണ്ടു പോകാനുള്ള ശ്രമത്തിനിടെ നേരിടുന്ന സമ്മർദ്ദങ്ങളാണ് ഈ കോമഡി വെബ് സീരീസിൽ പ്രമേയമാകുന്നത്.വിഷ്ണു ജി. രാഘവ് രചനയും സംവിധാനവും ചെയ്തിരിക്കുന്ന ഈ സീരീസിന്റെ സംഗീതസംവിധാനം ഗോപി സുന്ദറാണ്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം.രഞ്ജിത്ത് നിർമിച്ചിരിക്കുന്ന റൊമാന്റിക് കോമഡി വിഭാഗത്തിൽ പെടുന്ന സീരിസിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അവന്തിക രഞ്ജിത്താണ്.പി.ആർ.ഒ : റോജിൻ കെ റോയ്.മാര്‍ക്കറ്റിംഗ് : ടാഗ് 360 ഡിഗ്രീ.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
അജു വർഗീസും നീരജ് മാധവും ഒപ്പം ഗൗരി കിഷനും; 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഫസ്റ്റ് ലുക്ക് പുറത്ത്
Open in App
Home
Video
Impact Shorts
Web Stories