TRENDING:

ഇന്ദ്രൻസും ജാഫർ ഇടുക്കിയും; പുതിയ ചിത്രത്തിന് ആരംഭം, ഇന്ദ്രൻസ് ഇതുവരെ കാണാത്ത ഗെറ്റപ്പിൽ

Last Updated:

തിങ്കളൂർ എന്ന ഗ്രാമത്തിലെ സാധാരണക്കാരിൽ ഒരാളായ കുട്ടന്റെ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള ചിത്രം ഒരു ഫാമിലി ഇൻവെസ്റ്റിഗേഷൻ ജോണറിലാണ് ഒരുങ്ങുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ദ്രൻസിനേയും (Indrans) ജാഫർ ഇടുക്കിയേയും (Jaffar Idukki) മുഖ്യ കഥാപാത്രങ്ങളാക്കി റഷീദ് പാറക്കൽ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോണും ഒറ്റപ്പാലത്ത് നടന്നു. മഞ്ചാടി ക്രിയേഷൻസിന്റെ ബാനറിൽ അഷ്റഫ് പിലാക്കൽ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രമാണിത്. ഭഗവതിപുരം, മൂന്നാം നാൾ, ഹലോ ദുബായ്കാരൻ, വൈറ്റ് മാൻ എന്നിവയായിരുന്നു മറ്റു നാലു ചിത്രങ്ങൾ.
advertisement

നടന്മാരായ ഇന്ദ്രൻസ്, ജാഫർ ഇടുക്കി, സുനിൽ സുഖദ, ഷാജു ശ്രീധർ, പ്രിയങ്ക, പ്രൊഡ്യൂസർ അഷ്റഫ് പിലാക്കൽ, സംവിധായകൻ റഷീദ് പാറക്കൽ, ചന്ദന എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി. സംവിധായകൻ റഷീദ് പാറക്കൽ തിരക്കഥ ഏറ്റുവാങ്ങി. തുടർന്ന് പ്രോജക്ട് ഡിസൈനർ സിറാജ് മൂൺബിം ക്ലാപ്പടിച്ചു. ഹമീദ് മഞ്ചാടി സ്വിച്ച് ഓണും നിർവഹിച്ചു.

തിങ്കളൂർ എന്ന ഗ്രാമത്തിലെ സാധാരണക്കാരിൽ ഒരാളായ കുട്ടന്റെ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള ചിത്രം ഒരു ഫാമിലി ഇൻവെസ്റ്റിഗേഷൻ ജോണറിലാണ് ഒരുങ്ങുന്നത്. ഇതുവരെ കാണാത്ത ഒരു ഗെറ്റപ്പിലായിരിക്കും ഇന്ദ്രൻസ് എത്തുക. ഇനിയും പേര് പുറത്തുവിടാത്ത ചിത്രത്തിൽ സുനിൽ സുഖദ, ശ്രീജിത്ത് രവി, അനീഷ് ജി. മേനോൻ, സുമേഷ് മൂർ, ഷാജു, അഷ്റഫ്, മുൻഷി രഞ്ജിത്ത്, ഉണ്ണി രാജ, സിനോജ് വർഗീസ്, അഖില, ചന്ദന, ആര്യ വിജു തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

advertisement

അർജുൻ വി. അക്ഷയ് സംഗീതസംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ശിഹാബ് ഓങ്ങല്ലൂർ നിർവഹിക്കുന്നു. എഡിറ്റർ- സിയാൻ ശ്രീകാന്ത്. കോസ്റ്റ്യൂം- ഫെമിന ജബ്ബാർ, ആർട്ട്- കോയാസ്.

പ്രോജക്ട് ഡിസൈനർ- സിറാജ് മൂൺബിം, പ്രൊഡക്ഷൻ കൺട്രോളർ- രജീഷ് പാത്താങ്കുളം, മേക്കപ്പ്- ഷിജി താനൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ജയേന്ദ്ര ശർമ്മ, പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്, സ്റ്റിൽസ്- ഷംനാദ് മട്ടായ, ഡിസൈൻ- കിഷോർ ബാബു പി.എസ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Indrans, Jaffar Idukki new movie starts rolling in Ottappalam. Sunil Sukhada, Shaju Sreedhar and Priyanka are other prominent faces in the film. Indrans is supposedly appearing in a all new getup in the upcoming movie

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
ഇന്ദ്രൻസും ജാഫർ ഇടുക്കിയും; പുതിയ ചിത്രത്തിന് ആരംഭം, ഇന്ദ്രൻസ് ഇതുവരെ കാണാത്ത ഗെറ്റപ്പിൽ
Open in App
Home
Video
Impact Shorts
Web Stories