ആക്ഷൻ കോമഡി ത്രില്ലർ ശ്രേണിയിൽ പെടുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വൈപ്പിൻ, ചെറായി ഭാഗങ്ങളായി പുരോഗമിക്കുന്നു. എ.ബി. ബിനിൽ കഥയും തിരക്കഥയും രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രമാണ് പൊങ്കാല. ഗ്ലോബൽ പിക്ചേഴ്സ് എന്റർടൈന്മെന്റ്, ദിയാ ക്രിയേഷനും ചേർന്ന് ചിത്രം നിർമ്മിക്കുന്നു. പ്രൊഡ്യുസർ- ഡോണ തോമസ്.
Also read: അറക്കൽ മാധവനുണ്ണി 24 -വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും തിയേറ്ററുകളിലേക്ക്; 'വല്യേട്ടൻ' 4K ട്രെയിലർ
കോപ്രൊഡ്യൂസർ - അനിൽ പിള്ള, ലൈൻ പ്രൊഡ്യൂസർമാർ- പ്രജിത രാജേന്ദ്രൻ, ജിയോ ജെയിംസ്. രണ്ടായിരം കാലഘട്ടത്തിൽ വൈപ്പിൻ മുനമ്പം തീരദേശത്ത് നടന്ന ഒരു സംഭവകഥയെ ആസ്പദമാക്കി പറയുന്ന ചിത്രമാണിത്. ചിത്രത്തിന്റെതായി ആദ്യം പുറത്തിറങ്ങിയ മോഷൻ പോസ്റ്ററും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.
advertisement
ഷൈൻ ടോം ചാക്കോ, ബാബു രാജ്, ബിബിൻ ജോർജ്, സുധീർ കരമന, അലൻസിയർ, കിച്ചു ടെല്ലസ്, സൂര്യകൃഷ്, സാദിഖ്, റോഷൻ ബഷീർ, മാർട്ടിൻ മുരുകൻ, സ്മിനു സിജോ, ശാന്തകുമാരി, രേണു സുന്ദർ എന്നിവരും പ്രധാന കേന്ദ്രകഥാപാത്രങ്ങളായെത്തുന്നു.
ഛായാഗ്രഹണം ദീപു ചന്ദ്രൻ, എഡിറ്റർ- കബിൽ കൃഷ്ണ, സംഗീതം- രഞ്ജിൻ രാജ്, കലാസംവിധാനം - ബാവ, മേക്കപ്പ് - അഖിൽ ടി. രാജ്, കോസ്റ്റ്യും ഡിസൈൻ- സൂര്യാ ശേഖർ, പ്രൊഡക്ഷൻ കൺട്രോളർ- സെവൻ ആർട്സ് മോഹൻ, പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്, സ്റ്റിൽസ്- അമൽ അനിരുദ്ധ്, ഡിസൈനർ- ആർട്ടൊ കോർപ്പസ്.
Summary: New poster from Sreenath Bhasi movie Pongala is out